Ayurvedic Medicinal Plants

Kadukka   കടുക്ക

Family: Combretaceae
Genus: Terminalia
Botanical name: Terminalia chebula Retz
PLANT NAME IN DIFFERENT LANGUAGES
Sanskrit: Chetaki, Haritaki, Abhaya, Pathya, Rohinee
English: Chebulic myrobalan
Hindi: Harad
Malayalam: Kadukka  ( കടുക്ക )

കടുക്ക

നാട്ടു വൈദ്യത്തിലും ആയുർവേദത്തിലും ചൈനീസ് വൈദ്യത്തിലും മറ്റും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു മരുന്നാണ് കടുക്ക. (ശാസ്ത്രീയനാമം: Terminalia chebula).

15 മുതൽ 30 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ വന്യവ്യക്ഷത്തിനു 1 മിറ്റർ വരെ വണ്ണമുണ്ടാകും. മഞ്ഞുകാലത്തും വേനലിലും ഇലപൊഴിക്കുകയും മരപ്പട്ട ശൽകങ്ങളായി ഇളകി പോകുകയും ചെയ്യും. ഇലകൾക്ക് 15 സെ. മീ വരെ നീളവും 6 സെ.മീറ്റർ വരെ വീതിയും കാണും. സമ്മുഖമായൊ ഇടവിട്ടോ വിന്യസിച്ചിരിക്കുന്നു. പത്രവൃന്തത്തിനു 2-3 സെ. മി. നീളമുണ്ട്. മാർച്ചിൽ പൂക്കുകയും അതോടൊപ്പം തന്നെ തളിർക്കുകയും ചെയ്യും. പൂക്കൾ ദിലിംഗങ്ങളാണ്. വെള്ളയോ ഇളം മഞ്ഞയോ ആയ പൂക്കൾക്ക് രൂക്ഷമായ ഗന്ധമുണ്ട്. ഇവക്ക് ഇതളുകളില്ല ഇല്ല. വേനൽകാലത്തും മഞ്ഞുകാലത്തും ഇവ ഇലപൊഴിക്കുന്നു. ശാഖകളുടെ അഗ്രഭാഗത്തായി വെള്ള നിറത്തിലുള്ള പൂങ്കുലകൾ കാണപ്പെടുന്നു. ഇതിന്റെ വിത്തിന് കയ്പും മധുരവും സമാസമം അനുഭവപ്പെടുന്നു.

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2000 അടി മുകളിലുള്ള സ്ഥലങ്ങളിൽ വളരുന്നു. ഏപ്രിലിനും ആഗസ്റ്റിനും ഇടയ്ക്ക് പൂക്കുന്നു. ഒക്ടോബർ മുതൽ ജനുവരി വരെ മാസങ്ങളിൽ കായുണ്ടാകുന്നു. കടുക്ക ആയുര്‍വേദ മരുന്നുകളില്‍ ഉപയോഗിയ്ക്കുന്ന പ്രധാനപ്പെട്ടൊരു മരുന്നാണ്. ചവര്‍പ്പ് രുചിയുള്ള ഇത് പല ആയുര്‍വേദ കഷായങ്ങളിലേയും പ്രധാനപ്പെട്ടൊരു ചേരുവയാണ്.

ഔഷധ യോഗങ്ങൾ

അഭയാരിഷ്ടം, നരസിംഹചൂർണം, ദശമൂലഹരിതകി എന്നിവയിൽ കടുക്ക ഒരു ഘടകമാണ്. ദഹനസഹായിയായ കടുക്ക വാത-പിത്ത-കഫ രോഗങ്ങളെ ശമിപ്പിക്കാനും ആയുർവേദത്തിൽ ഉപയോഗിക്കുന്നു. അതിസാരം, വ്രണങ്ങൾ, പൊള്ളൽ, അർശ്ശസ്സ് എന്നിവയ്ക്കു പ്രതിവിധിയായും കടുക്ക ഉപയോഗിക്കുന്നു.