Kaipanarachi കൈപ്പനാറച്ചി, കൈപ്പനരഞ്ചി
Botanical name: Cipadessa baccifera (Roth) Miq.
PLANT NAME IN DIFFERENT LANGUAGES
Sanskrit: Vanamalini, Kshudranimba
English: Philippine neem, Bagalunga
Hindi: Nal-bila, Rana-bili
Malayalam: Kaipanarachi (കൈപ്പനാറച്ചി, കൈപ്പനരഞ്ചി)
കൈപ്പനരഞ്ചി
3 മീറ്റർ വരെ ഉയരം വയെക്കുന്ന കുറ്റിച്ചെടി ആണ് കൈപ്പനരഞ്ചി. പഴങ്ങൾ ചെറിയ ഗോളാകൃതിയിലുള്ള ഡ്രൂപ്പുകളാണ്,5 അറകളുള്ള, ഓരോഅറയിലും 1-2 വിത്തുകൾഅടങ്ങിയിരിക്കുന്നു.
ഔഷധ യോഗങ്ങൾ
പല വിഷചികിത്സയ്ക്കും കൈപ്പനാറച്ചി ഉപയോഗിക്കുന്നുണ്ട്. ഇലകൾക്ക് ശക്തമായ ആൻ്റി വെനം ഗുണങ്ങളുണ്ട്, പ്രത്യേകിച്ച് മൂർഖവിഷ ചികിത്സയിൽ ഇതിന്റെ ഫലം അതിശയകരമാണെന്ന് ആദിവാസികൾ അവകാശപ്പെടുന്നു. മൂർഖൻ പാമ്പ് കടിച്ചാൽ ഉടനെ ഇതിന്റെ ഇലയുടെ നീര് ഒരൌൺസ് കഴിക്കുക, ഇത് സമൂലം അരച്ച് പുരട്ടുക, ഇല തിന്നുക എന്നിവയും മറ്റും ആദിവാസികൾക്കിടയിൽ പതിവുണ്ട്. മാരകമായ പക്ഷവാത ചികിത്സയിലും ഈ സസ്യം ഉപയോഗിക്കാറുണ്ട്. കട്ടിയായ രക്തക്കട്ടയെപ്പോലും അലിയിപ്പിക്കുവാൻ ഈ ഔഷധം പര്യാപ്തമാണെന്നു പറയുന്നു.
ദഹനക്കേടുകളിൽ വേരിൻ്റെ നീര് കൊടുക്കുന്നു. ചുമ, ജലദോഷം എന്നിവയുടെ ചികിത്സയിലും ഇത് ഉപയോഗിക്കുന്നു. മോണയിലെ രക്തസ്രാവവും വീക്കവും ഒഴിവാക്കാൻ പുറംതൊലി ഒരു പേസ്റ്റ് പല്ലിൽ 15 മിനിറ്റ് അമർത്തുന്നു.