Kakapove കാക്കപ്പൂവ്
Genus: Utricularia
Botanical name: Utricularia reticulata
PLANT NAME IN DIFFERENT LANGUAGES
Sanskrit:
Hindi: Mukhajali
English: Net Veined Bladderwort
Malayalam: Kakapove, Kaakkapoov
കാക്കപ്പൂവ്
കേരളത്തിൽ കാണപ്പെടുന്ന ഒരു പുഷ്പമാണ് കാക്കപ്പൂവ്. പുല്ലിനോടൊപ്പമാണ് കാണപ്പെടുന്നത്. കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ച് രചിക്കപ്പെട്ട ഹോർത്തൂസ് മലബാറിക്കൂസ് എന്ന പുസ്തകത്തിന്റെ ഒൻപതാം വാല്യത്തിൽ ഇതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. കേരളത്തിൽ വയൽപ്രദേശങ്ങളിലും ചെങ്കൽപാറകളിലും കാണപ്പെടുന്ന സസ്യമാണ് കാക്കപ്പൂവ്. ഇതൊരു ഇരപിടിയൻ സസ്യമാണ്. ചെടിയുടെ വേരുകളിൽ കാണപ്പെടുന്ന ചെറിയ അറകൾ ഇവയുടെ സമീപത്തെത്തുന്ന സൂക്ഷ്മജീവികളെ ഭക്ഷിക്കുന്നു. ഒപ്പം വേരിലൂടെ മണ്ണിലെ പോഷകങ്ങളും വലിച്ചെടുക്കുന്നു. ഓണപ്പൂക്കളത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത നാട്ടുസസ്യമാണ്. ഓഗസ്റ്റ് – ഒക്ടോബർ മാസങ്ങളിലാണ് ഈ ചെടി സാധാരണയായി പൂവിടാറുള്ളത്. ഓണത്തോടനുബന്ധിച്ചുള്ള പൂക്കളങ്ങളിൽ ഉപയോഗിക്കുന്ന പൂക്കളിൽ പ്രധാനമായ ഒന്നാണ് കാക്കപ്പൂവ്. കിണ്ടിപ്പൂ എന്ന പേരിലും അറിയപ്പെടുന്നു.
ഔഷധ യോഗങ്ങൾ
കാക്കപ്പൂവ് ആസ്ത്മയ്ക്ക് നല്ലതാണ്. ചെടി മുഴുവനും നേരിയ രേതസ്, ഡൈയൂററ്റിക്, ദുർബലമാണ്. ഇത് മുറിവുകളിൽ പൊടിയായി ഉപയോഗിക്കുന്നു.