Kakoli കാകോളി
Genus: Fritillaria
Botanical name: Fritillaria roylei
PLANT NAME IN DIFFERENT LANGUAGES
Sanskrit: Kakoli, Ksirakakol, Ksirasukla, Payasya Hindi: Kakoli
English: Himalayan Fritillary
Malayalam: Kakoli (കാകോളി)
കാകോളി
ഹിമാലയപ്രദേശങ്ങളിലും ചൈനയിലും കണ്ടുവരുന്ന, ഉള്ളിവർഗ്ഗത്തിൽപ്പെട്ട ഔഷധഗുണമുള്ള ഒരു ചെടിയാണ് കാകോളി. (ശാസ്ത്രീയനാമം: Fritillaria cirrhosa). കിഴങ്ങുകൾ ഭക്ഷ്യയോഗ്യമാണ്. പാക്കിസ്ഥാൻ മുതൽ ഉത്തരാഖണ്ഡ് വരെയുള്ള ഹിമാലയത്തിലെ ആൽപൈൻ ചരിവുകളിലും കുറ്റിച്ചെടികളിലും 2700-4000 മീറ്റർ ഉയരത്തിൽ സാധാരണയായി കാണപ്പെടുന്ന ഈ ചെടിക്ക് 0.5-2 അടി ഉയരമുണ്ട്. പുരാതനകാലം മുതൽ ചൈനയിൽ ഇത് ഔഷധമായി ഉപയോഗിച്ചിരുന്നു.
ഔഷധ യോഗങ്ങൾ
ഇതു വാതപിത്തജ്വരം, ചുട്ടുനീറൽ, ക്ഷയം, രക്തദോഷം, തണ്ണീർദാഹം ഇവയെ ശമിപ്പിക്കും. കഫശുക്ലവർദ്ധനമാണു്. ദേഹത്തെ തടിപ്പിക്കും. ഇതു വലിയ ശതാവരിക്കിഴങ്ങുപോലെ മോരംഗം മുതലായ ദേശങ്ങളിലുണ്ടാകുന്ന ഒരുവക കിഴങ്ങാണു്. മുറിച്ചാൽ പാലൊലിക്കും. പാലിന്റെ ഗന്ധം കാണും. ക്ഷീരകാകോളിയെക്കാൾ കറുപ്പാണു്. ഇതു കിട്ടാഞ്ഞാൽ പകരം അമുക്കിരം ചേർക്കാം.