Ayurvedic Medicinal Plants

Kalyana Saughandhikam കല്യാണസൗഗന്ധികം

Family: Zingiberaceae
Botanical name: Hedychium coronarium
PLANT NAME IN DIFFERENT LANGUAGES
Sanskrit: Kalyana saughandhikam
English: Common ginger lilly, Garland flower.
Hindi: Dolan champa
Malayalam: Kalyana Saughandhikam, Elapoochedi
( കല്യാണസൗഗന്ധികം, ഏലപ്പൂച്ചെടി, സുഗന്ധി )

കല്യാണസൗഗന്ധികം

ചുവട്ടിലെ വിത്തുകിഴങ്ങിൽ നിന്നും മുകളിലേക്ക് രണ്ടു മിറ്ററോളം നീളത്തിൽ നാമ്പുനീട്ടി വളരുന്നു. തണ്ടിൽ ഒലിവ് പച്ച നിറമുള്ള അഗ്രം കൂർത്ത ഇലകൾ ഒന്നിനൊന്ന് എതിർദിശയിൽ ക്രമീകരിച്ചിരിക്കുന്നു. പൂക്കാലം വേനൽ പകുതിയോടെ ആരംഭിക്കുന്നു. തണ്ടിന്റെ അഗ്രഭാഗത്ത് സുഗന്ധമുള്ള വെള്ള പൂക്കൾ കൂട്ടമായി വിരിയുന്നു. ഒരു ദിവസത്തെ ആയുസു മാത്രമേ പൂക്കൾക്കുള്ളു. പൂക്കൾ ക്രമേണ കായ്കൾ ആകും; ഉള്ളിൽ നിറയെ ചുവന്ന വിത്തുകൾ കാണും.

ഔഷധ യോഗങ്ങൾ

പൂവിൽനിന്നു വേർതിരിക്കുന്ന പരിമളതൈലം അത്തർ നിർമ്മാണത്തിന് ഉപയോഗിക്കുന്നു. കിഴങ്ങിൽനിന്നെടുക്കുന്ന തൈലം വയറുവേദനക്കും, വിരനാശിനിയായും ഉപയോഗിക്കുന്നു.