Kandal കണ്ടൽ
Genus: Rhizophora
Botanical name: Rhizophora mangle
PLANT NAME IN DIFFERENT LANGUAGES
Sanskrit: Agnimukha, Agnisikha
Hindi: Bina
English: Mangrove, Red mangrove
Malayalam: Kandal, Chuvanna kandal (കണ്ടൽ )
കണ്ടൽ
അഴിമുഖങ്ങളിലും ചതുപ്പുകളിലും കായലോരങ്ങളിലും വളരുന്ന വൃക്ഷങ്ങളും കുറ്റിച്ചെടികളും അടങ്ങുന്ന സങ്കീർണ്ണമായ ആവാസവ്യവസ്ഥകൾ ആണ് കണ്ടൽക്കാട് (Mangrove forest). കണ്ടൽമരങ്ങളും അവയുടെ കൂടെ വളരുന്ന കണ്ടലിതര സസ്യങ്ങളും ഇപ്രദേശങ്ങളിൽ ഇടതിങ്ങി വളരുന്നു. പുഴയും കടലും ചേരുന്നിടത്തുള്ള ഉപ്പു കലർന്ന വെള്ളത്തിൽ വളരുന്ന ഇവയെ കണ്ടൽച്ചെടികൾ എന്നും വിളിക്കുന്നു. വേലിയേറ്റ സമയത്ത് ജലാവൃതമായും വേലിയിറക്ക സമയത്ത് അനാവൃതവുമായ അന്തരീക്ഷവുമായി ബന്ധപ്പെടുന്ന തണ്ണീർത്തടങ്ങളിലെ ചതുപ്പു നിലങ്ങളിലാണ് സാധാരണയായി കണ്ടൽക്കാടുകൾ വളരുന്നത്. 80 രാജ്യങ്ങളിലായി ഏകദേശം 1.4 കോടി ഹെക്റ്റർ പ്രദേശത്ത് കണ്ടൽക്കാടുകൾ ഉണ്ട് എന്ന് കണക്കാക്കപ്പെടുന്നു. മാതൃസസ്യങ്ങളിലായിരിക്കുമ്പോൾ തന്നെ വിത്തുകൾ മുളക്കുന്നു. താഴോട്ടു വളരുന്നതിനാൽ കുഞ്ഞു സസ്യങ്ങളുടെ ഭാരം വർദ്ധിക്കുകയും ഭൂഗുരുത്വം മൂലം തനിയേ വേർപെട്ട് ചെളിയിലും മറ്റും വീണുറക്കുകയും സ്വതന്ത്രമായ് വളരാൻ തുടങ്ങുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാട് ഇന്ത്യയിലാണ്.
ഔഷധ യോഗങ്ങൾ
കണ്ടൽ ഇലകളും പുറംതൊലിയും വീക്കം, വയറിളക്കം, അതിസാരം, മെനോറാജിയ, രക്താർബുദം, മുറിവുകൾ, തിളകൾ, വൈറൽ അണുബാധകൾ എന്നിവയ്ക്ക് ഉപയോഗിക്കുന്നു.