Kantaricheeni കാന്താരിമുളക്, കാന്താരി
Botanical name: Capsicum frutescens Linn
PLANT NAME IN DIFFERENT LANGUAGES
Sanskrit: Katuveera, Teekshna, Ujjuala, Teevrasakti
English: Bird’s eye chilly
Hindi: Jhal, Lal mirch
Malayalam: Kantari, Kantaricheeni
കാന്താരിചീനി
ഏകദേശം 1 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണിത്. വെളുപ്പുകലർന്ന പച്ച നിറത്തോടുകൂടിയ പൂക്കളാണ് ഇതിനുള്ളത്. കായ്കൾക്ക് പച്ച നിറവും പാകമാകുമ്പോൾ ചുവപ്പോ, മഞ്ഞ കലർന്ന ചുവപ്പോ നിറമായിരിക്കും. വളരെയധികം എരിവ് കൂടിയ ഒരു മുളകാണ് ഇതിൽ നിന്നും ഉണ്ടാകുന്നത്. കാന്താരിയുടെ വേർ കരിച്ചു കരി ഉപയോഗിച്ച് ഉണ്ടാകുന്ന ഗൺ പൌഡർ വളരെ ശക്തി ഉള്ളതാണ്.
ഔഷധ യോഗങ്ങൾ
വൈദ്യശാസ്ത്രത്തിൽ കാന്താരി വാതരോഗങ്ങൾക്ക് ശമനമുണ്ടാക്കുവാനും അജീർണം,വായുക്ഷോഭം, പൊണ്ണത്തടി,പല്ലുവേദന തുടങ്ങിയവ ഭേദപ്പെടുത്തുവാനും ഉപയോഗിച്ചു പോരുന്നു. കൊളസ്ട്രോൾ കുറയ്ക്കാൻ കാന്താരി ഉപയോഗിക്കുന്നു. വിശപ്പു വർദ്ധിപ്പിക്കാനും കൊഴുപ്പു കുറക്കാനും കാന്താരിക്കു കഴിവുണ്ടെന്നു പറയപ്പെടുന്നു. ശരീരത്തിലെ കൊളസ്റ്റ്രോളിന്റെ അളവിനെ നിയന്ത്രിക്കാനും കാന്താരി ഉപയോഗിക്കാം. രക്തത്തെ നേർപ്പിക്കുന്ന ഘടകങ്ങളും കാന്താരിയിലുണ്ട്. കാന്താരി അരച്ച് സോപ്പ് ലായനിയിൽ കലക്കി കീടനാശിനിയായും ഉപയോഗിക്കുന്നു.
ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ബോധം തിരികെ കൊണ്ടുവരുന്ന മരുന്നിൽ ബേർഡ് ഐ ചില്ലി ഉപയോഗിക്കുന്നു.