Karimpana കരിമ്പന
Genus: Borassus
Botanical name: Borassus flabellifer
PLANT NAME IN DIFFERENT LANGUAGES
Sanskrit: Taalah
Hindi: Taad, Tal, Trinaraaj
English: Asian palmyra palm, Toddy palm, Sugar palm
Malayalam: Karimpana (കരിമ്പന )
കരിമ്പന
ദക്ഷിണേഷ്യയിൽ ധാരാളമായി കാണപ്പെടുന്ന ഒറ്റത്തടിവൃക്ഷമാണ് കരിമ്പന. (ശാസ്ത്രീയനാമം Borassus flabellifer ) ഇന്ത്യയിലൂടനീളം കാണപ്പെടുന്ന പനവർഗ്ഗത്തിൽപെട്ട ഒരു വൃക്ഷമാണ് കരിമ്പന. കേരളത്തിൽ ഇതിനെ പനമരം അഥവാ കരിമ്പ എന്നും അറിയപ്പെടുന്നു. കടലാസ് കണ്ടുപിടിക്കുന്നതിന് മുമ്പ് ഈ പനയുടെ ഓലയിലായിരുന്നു സംഗീതവും സാഹത്യവും എല്ലാം എഴുതിയിരുന്നത്.
ഇന്ത്യയിലുടനീളമുള്ള മഴ കുറഞ്ഞ പ്രദേശങ്ങളിലാണ് കരിമ്പന കാണപ്പെടുക. ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലാണ് കൂടുതലായും കാണപ്പെടുന്നത്. തമിഴ്നാടിൻ്റെ സംസ്ഥാന വൃക്ഷമാണ് കരിമ്പന. കേരളത്തിൽ പാലക്കാട് ജില്ലയിലാണ് കരിമ്പന കാണപ്പെടുന്നത്.
ഇന്ത്യ കൂടാതെ ശ്രീലങ്ക, മ്യാൻമാർ, ആഫ്രിക്ക, മഡഗാസ്ക്കർ, ആസ്ത്രേലിയ, കംബോഡിയാ, ജാവ, ന്യൂഗിനിയ, വിയറ്റ്നാം എന്നിവിടങ്ങളിലും കരിമ്പന കാണപ്പെടുന്നുണ്ട്. ആഫ്രിക്കയിൽ നിന്നാണ് കരിമ്പന ഇന്ത്യയിൽ എത്തിയതെന്ന് കരുതപ്പെടുന്നു.
ഏകദേശം 19 മീറ്റർ ഉയരത്തിൽ വരെ കരിമ്പന വളരാറുണ്ട്. ആൺ-പെൺ പനകൾ വെവ്വേറെയുണ്ട്. തടിയിൽ ഇലകൾ പൊഴിഞ്ഞ പാടുകൾ ധാരാളമായുണ്ടാവും.തടിക്ക് ഇരുണ്ട ചാരനിറം. പുറം ഭാഗത്തിന് നല്ല ബലവും,ഭാരവുമുണ്ടായിരിക്കും.
വിശറിയുടെ ആകൃതിയാണ് ഇവയുടെ ഓലകൾക്ക്. ഓലയ്ക്കും നടുഞരമ്പിനും നല്ല ബലമുണ്ടായിരിക്കും ഡിസംബർ-ഏപ്രിൽ മാസമാണ് പൂക്കാലം. ആൺ-പെൺ പൂങ്കുലകൾ പ്രത്യേകം വൃക്ഷങ്ങളിൽ ഉണ്ടാകുന്നു. പുങ്കുലകൾ വിടരും മുമ്പ് ചെത്തിയാൽ ധാരാളം കള്ള് കിട്ടും. ഒരു കലയിൽ 10-20 പനം തേങ്ങകൾ കാണും. മെയ് മാസത്തിൽ ഇവ വിളഞ്ഞു തുടങ്ങും.
യക്ഷിക്കഥകളാൽ പ്രചാരം നേടിയ ഈ മരം ജന്മനക്ഷത്ര വൃക്ഷങ്ങളിൽ ഉൾപ്പെടുന്ന ഒന്നാണ് . ഉത്തൃട്ടായ നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷമാണ് കരിമ്പന. അവൾ തൻ്റെ സൗന്ദര്യത്താൽ ആളുകളെ ആക്രിഷ്ടരാക്കി പുഞ്ചിരിയോടെ അടുത്തെത്തി ചുണ്ണാമ്പുണ്ടോ എന്ന് ചോദിക്കുന്ന യക്ഷി കഥകൾ മലയാളികളുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു.
കരിമ്പനയുടെ ഓലകൾ കൊണ്ട് കുട്ട, തൊപ്പി, വിശറി, ചൂല്,ബ്രഷുകൾ, കരകൗശലവസ്തുക്കൾ എന്നിവയുടെ നിർമ്മാണത്തിനും ഉപയോഗിക്കുന്നു.കരിമ്പനയുടെ ഓലകൾ വെയിലിൽ ഉണക്കിയ ശേഷം പുകയിലും ഉണക്കിയെടുത്താൽ വർഷങ്ങളോളം കേടുകൂടാതെയിരിക്കും.
നല്ല പ്രായമുള്ള കരിമ്പനയുടെ തടിയുടെ പുറംഭാഗം നല്ല ബലവും ഉറപ്പുമുള്ളതാണ്. ഈ തടി പുര നിർമ്മാണത്തിന് ആവിശ്യമായ കഴിക്കോലും പട്ടികയും നിർമ്മിക്കാൻ ഉപയോഗിക്കുന്നു .ഇതിന്റെ തടി വർഷങ്ങളോളം വെള്ളത്തിലും ഉപ്പുവെള്ളത്തിലും കേടുകൂടാതെ കിടക്കും.
കേരളത്തിൽ തെങ്ങ് ചെത്തി കള്ളെടുക്കുന്നപോലെ മറ്റ് സംസ്ഥാനങ്ങളിൽ കരിമ്പന ചെത്തി കള്ളെടുക്കുന്നു. ഈ കള്ള് പുഷ്ട്ട്ടികരവും പഴകുമ്പോൾ ലഹരിയുമാണ്. ഈ കള്ള് വറ്റിച്ചെടുത്താണ് കരിപ്പട്ടിയും അഥവാ പനംചക്കരയും,പനം കൽക്കണ്ടവും നിർമ്മിക്കുന്നത്.
തെളി മാറ്റിയ പഠനങ്കള്ളിൻ്റെ ബാക്കി മട്ടി സഹിതം വലിയ ഉതളിയിൽ കാച്ചി വറ്റിച്ച് കഴികളിൽ തേക്കിലകൾ നിരത്തി കാച്ചിയ പാനിയൊഴിച്ച് തണുക്കുമ്പോൾ നല്ല ആകൃതിയൊത്ത പനംചക്കര അഥവാ കരിപ്പട്ടി കിട്ടുന്നു.
കരിമ്പനയുടെ പൂങ്കുലകൾ ചെത്തിയെടുക്കുന്ന കള്ളിൽ വിറ്റാമിൻ ബികോംപ്ലെക്സ്, പഞ്ചസാര എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.
ഔഷധ യോഗങ്ങൾ
നല്ല ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് കരിമ്പന, പനയുടെ വേര്, ഇല, ഫലം, കള്ള് എന്നിവയ്ക്ക് ഔഷധഗുണങ്ങളുണ്ട് .അസ്ഥിസ്രാവം, വയറുകടി, അതിസാരം, പുളിച്ചുതികട്ടൽ മുത്രതടസ്സം എന്നീ രോഗങ്ങൾക്ക് ഒരു ഉത്തമ പ്രതിവിധിയാണ്. കൃമി, കുഷ്ടം, വാതം, പിത്തം, വ്രണം, മെലിവ്, തണ്ണീർദാഹം എന്നിവയെ ശമിപ്പിക്കും കൂടാതെ മലത്തെ ഇളക്കുകയും മലത്തിനയവുവരുത്തുകയും ചെയ്യുന്നു.
കരിമ്പനയിൽ നിന്നെടുക്കുന്ന ഇളംകള്ള് കടിച്ചാൽ അസ്ഥിസ്രാവം ശമിക്കുന്നതാണ്.ആഹാരശേഷമുണ്ടാകുന്ന പുളിച്ചുതികട്ടൽ മാറാൻ കരിമ്പനയുടെ പൂക്കുല കത്തിച്ചു കിട്ടുന്ന ചാരം തേനിൽ കുഴച്ച് കഴിച്ചശേഷം പാൽകുടിച്ചാൽ മതിയാകും.
കരിമ്പനയുടെ കായയുടെ കഴമ്പ് കഴിച്ചാൽ വയറുകടി, അതിസാരം എന്നിവ മാറിക്കിട്ടും പൂക്കുലയോ കൂമ്പോ ഇടിച്ചു പിഴിഞ്ഞ് കിട്ടുന്ന നീര് കഴിച്ചാൽ മുത്രതടസ്സം മാറും പനനൊങ്ക് ശരീരബലവും ശുക്ലവും വർദ്ധിപ്പിക്കും. രതീക്ഷീണം മാറിക്കിട്ടാൻ കരിമ്പനയുടെ വേര് ഉണക്കിപ്പൊടിച്ച് പാലിൽ കലക്കി കടിക്കുന്നത് ഉത്തമമാണ്.
കരിമ്പനയുടെ തൊലി ചെത്തിയെടുത്ത് ഉപ്പും ചേർത്ത് വെള്ളം തിളപ്പിച്ച് ചെറിയ കൂടോടെ കവിൾ കൊണ്ടാൽ മോണപഴുപ്പ്, മോണവിക്കും തുടങ്ങിയവ മാറിക്കിട്ടും. കൂടാതെ പല്ലിനും മോണയ്ക്കും നല്ല ബലം കിട്ടുകയും ചെയ്യും.
ചുമ,മറ്റ് ശ്വാസകോശ അണുബാധകൾ എന്നിവയ്ക്ക് പനം കൽക്കണ്ടം കഴിക്കുന്നത് വളരെ ഗുണം ചെയ്യും .കരിമ്പനയുടെ പൂങ്കുലകൾ കത്തിച്ചുകിട്ടുന്ന ചാരം പുറമെ പുരട്ടിയാൽ ഒരുവിധപ്പെട്ട എല്ലാ ത്വക്ക് രോഗങ്ങളും ശമിക്കും.
കരിമ്പനയുടെ പുതിയ ഓലയുടെ ചുവട്ടിൽ കാണുന്ന ചാരം പോലെയുള്ള വസ്തു ചുരണ്ടിയെടുത്ത് മുറിവുകളിൽ പുരട്ടിയാൽ രക്തസ്രാവം നിൽക്കുകയും മുറിവുകൾ പെട്ടന്ന് കരിയുകയും ചെയ്യും. കരിമ്പനയുടെ ഇളം ഓലയുടെ തണ്ട് വാട്ടിപ്പിഴിഞ്ഞ നീര് കണ്ണിലൊഴിച്ചാൽ കണ്ണിലെ ചുവപ്പുനിറം മാറുന്നതാണ്.പനം കായുടെ ഉള്ളിലെ മാതളം പതിവായി കഴിച്ചാൽ പ്രസവാനന്തരം സ്ത്രീകളിലെ മുലപ്പാൽ വർധിക്കുകയും പുരുഷന്മാർ കഴിച്ചാൽ ശുക്ലം വർധിക്കുകയും ചെയ്യും.
ശരീരത്തിലുണ്ടാകുന്ന കുരുക്കളും, പൊള്ളലും ഭേദമാക്കാൻ പനനൊങ്ക് അഥവാ ഐസ് ആപ്പിൾ പുറമെ പുരട്ടിയാൽ മതിയാകും. വേനൽക്കാലത്ത് ശരിരത്തിൽ അനുഭവപ്പെടുന്ന അമിത ചൂട് നിയന്ത്രിക്കാൻ പനനൊങ്ക് കഴിച്ചാൽ മതിയാകും.
ചിക്കൻ പോക്സ് പോലെയുള്ള രോഗങ്ങളുടെ തീവ്രത കുറയ്ക്കാൻ പനനൊങ്ക് കഴിക്കുന്നത് വളരെ ഫലപ്രദമാണ്. ഇത് ശരീരത്തിലെ പട് കുറയ്ക്കാനും കുരുക്കൾ പെട്ടന്ന് ചുരുങ്ങാനും സഹായിക്കും.