Karinkudungal കരിങ്കുടങ്ങൽ, കരിമുത്തിൾ
Genus: Geophila
Botanical name: Geophila repens
PLANT NAME IN DIFFERENT LANGUAGES
Sanskrit:
Hindi:
English: Snake Pennywort, Corrida yerba de guava
Malayalam: Karinkudungal, Karimutthil, Karintakkalli (കരിങ്കുടങ്ങൽ, കരിമുത്തിൾ )
കരിങ്കുടങ്ങൽ
നനവാർന്ന പ്രദേശങ്ങളിലും അർദ്ധ-നിത്യഹരിതവനങ്ങളിലും ഇലപൊഴിയും കാടുകളിലും കാവുകളിലുമെല്ലാം കാണപ്പെടുന്ന പടർന്നുവളരുന്ന ഒരു ചെടിയാണ് കരിങ്കുടങ്ങൽ അഥവാ കരിമുത്തിൾ. (ശാസ്ത്രീയനാമം: Geophila repens).
ചതുപ്പുപ്രദേശങ്ങളിലോ നല്ല ജലാംശം ലഭിക്കുന്ന പ്രദേശങ്ങളിലോ വളരുന്നു. നിലത്ത് പറ്റി വളരുന്ന ഇതിന്റെ ഇലക്ക് തലച്ചോറിന്റെ ആകൃതിയാണുള്ളത്. പൂക്കൾ സാധാരണയായി ഒറ്റയ്ക്കാണ്, വെളുത്ത നിറം ആണ്.5-12 മില്ലിമീറ്റർ വ്യാസമുള്ള ഒരു കായ, പാകമാകുമ്പോൾ തിളങ്ങുന്ന ഓറഞ്ച്-ചുവപ്പ് നിറാലിറ്റിൽ കാണുന്നു.
ഔഷധ യോഗങ്ങൾ
ബ്രഹ്മിപോലെ ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിനുതകുന്ന ഒരു ഔഷധമാണ് മുത്തിൾ.
തണ്ട്, ഇല, വേര് എന്നിവയാണ് ഔഷധത്തിന് ഉപയോഗിക്കുന്നത്.ഔഷധയോഗ്യ ഭാഗം സമൂലമാണ്.ത്വക്രോഗം, നാഡീവ്യൂഹത്തിന്റെ രോഗങ്ങൾ എന്നിവ മാറ്റുന്നതിന് മുത്തിൾ ഉപയോഗിക്കുന്നു. കൂടാതെ ഹെപ്പറ്റൈറ്റിസ് ബി യുടെ ചികിത്സയിലും മുത്തിൾ ഉപയോഗിക്കുന്നുണ്ട്.
ബുദ്ധി, ഓർമ്മശക്തി എന്നിവ വർദ്ധിപ്പിക്കും. ഉറക്കം വരുത്തും. ഹൃദയത്തിന്റെ സങ്കോചക്ഷമത കൂട്ടും.ചർമ്മരോഗങ്ങൾ, കുഷ്ഠം, വാതം, മൂത്രാശയരോഗങ്ങൾ, ഉന്മാദം, മന്ദബുദ്ധി ഇവയ്ക്കുള്ള മരുന്നാണു്. ധാതുപുഷ്ടികൂട്ടി യൗവനം നിലനിർത്തും. മാനസിക വൈകല്യമകറ്റുവാനും ഏറെ നന്ന്.