Karivelam കരിവേലം
Genus: Acacia
Botanical name: Acacia nilotica subsp.
PLANT NAME IN DIFFERENT LANGUAGES
Sanskrit: Barbara, Vavari
Hindi: Babul, Kikar
English: Babul, Indian Gum, Arabic tree
Malayalam: Karivelam (കരിവേലം)
കരിവേലം
സാധാരണയായി 5-20 മീറ്റർ വരെ ഉയരത്തിൽ ഇവ വളരുന്നു. ഇടതൂർന്ന ശിഖിരങ്ങൾ ഇവയുടെ പ്രത്യേകതയാണ്. ശിഖിരങ്ങൾക്ക് ഇരുണ്ട കറുപ്പ് നിറമാണ് തടിയിലെ പിളർന്ന് കാണുന്ന വൽക്കലവും മറ്റൊരു പ്രത്യേകതയാണ്. മഴക്കാലത്ത് നേരിയ സുഗന്ധമുള്ള പൂക്കൾ ഉണ്ടാവും. പരന്ന കായ്ക്കുള്ളിൽ വിത്തുകൾ ഉണ്ടാവും. പശ ഒട്ടിക്കാൻ പയോഗിക്കുന്നു.
വേര്, മരപ്പട്ട, പൂക്കൾ, എന്നിവയും ചിലപ്പോൾ പശയും മരുന്നിനായി ഉപയോഗിക്കുന്നു. ഗോണേറിയ, വയറിളക്കം, പ്രമേഹം തുടങ്ങിയ രോഗങ്ങൾകുള്ള ഔഷധമായും കരിവേലം ഉപയോഗിക്കുന്നു. കൂടാതെ രക്തസ്രാവം നിർത്തുന്നതിനുള്ള ഒരു സ്തംഭനൗഷധമായും,പശ ജലമയമായ രേതസ് ഘനീഭവിപ്പിക്കാനും ഉള്ള ഔഷധമായും ഉപയോഗിക്കുന്നു.
ഔഷധ യോഗങ്ങൾ
കരുവേലത്തിൻ്റെ പുറംതൊലിയും മോണയും ആസ്ത്മ, ബ്രോങ്കൈറ്റിസ്, ചെവിവേദന, കോളറ, അതിസാരം, കുഷ്ഠം, വിര, രക്താർബുദം, ഹൈപ്പോഗ്ലൈസെമിക് എന്നിവയ്ക്ക് ഉപയോഗിക്കുന്നു. മോണ ഉണ്ടാകുന്ന രക്തസ്രാവം നിർത്തുന്നു.
പരമ്പര്യ അറിവനുസരിച്ച് മുലകൊടുക്കുന്ന അമ്മമാർക്കു് കൂടുതൽ മുലപ്പാലുണ്ടാവാൻ ഇത് ഉപയോഗിക്കുന്നു.