Karkokil കാർകോകിൽ
Genus: psoralea
Botanical name: Psoralea corylifolia
PLANT NAME IN DIFFERENT LANGUAGES
Sanskrit: Bakuchi, Vakuchi, Avalgujabeeja, Somaraji, Poothifalee, kushtaghni
Hindi: Bavchi, Bakchi
English: Babchi, Psoralia, Malaya tea
Malayalam: Karkokil
കാർകോകിൽ
ഭാരതത്തിൽ പല ഭാഗങ്ങളിലും കാണപ്പെടുന്ന ഒരു ഏകവർഷി ഔഷധ സസ്യമാണ് കാർകോകിൽ. (ശാസ്ത്രീയനാമം: Psoralea corylifolia). ഏകദേശം ഏകദേശം ഒരു മീററർ വരെ ഉയരത്തിൽ വളരുന്നു. കര്ണ്ണാ്ടക, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, അപൂര്വ്വ മായി കേരളത്തിലും കാണുന്നു. ആറ് തരം അരികളെ കുറിച്ച് ആയുര്വേaദത്തില് പറയുന്നുണ്ട്. അതിലൊന്നാണ് കാര്കോസകിലരി. കുടകപ്പാല അരി, കൊത്തംപാല അരി, ഏലത്തരി, ചെറുപുന്ന അരി, വിഴാല് അരി എന്നിവയാണ് മറ്റുള്ളവ.
ഔഷധ യോഗങ്ങൾ
വെള്ളപ്പാണ്ട്, കൃമി എന്നിവയ്ക്കുള്ള മരുന്നാണ്. മൂത്രം വര്‌ദ്ധിപ്പിക്കും. വിയർപ്പ് ഉണ്ടാക്കും. തേൾ വിഷത്തിനും പാമ്പിൻ വിഷത്തിനും ഫലപ്രദമാണു്. വെള്ളപ്പാണ്ടു് അത്ഭുതകരമായി മാറ്റുമെന്നു് ഡോ. രാമൻ നമ്പൂതിരി പറയുന്നു. 50 ഗ്രാം കാർകോകിലരി 200 മില്ലി ലിറ്റർ വെന്ത വെളിച്ചെണ്ണയിൽ ചുവക്കുന്ന വരെ വറുത്തരച്ചു് കാലത്തും വൈകീട്ടും പാണ്ടുള്ള സ്ഥലത്തു് പുരട്ടി ഓരോ മണിക്കൂർ വീതം വെയിൽ കൊള്ളിച്ച്, ശേഷം പുളിച്ച മോരുകൊണ്ടു് കഴുകുക. ത്വക്കിൽ പൊള്ളൽ തോന്നുന്നുവെങ്കിൽ കുറച്ചു വെളിച്ചെണ്ണ കൂടി ചേർത്തു് നേർപ്പിച്ചു് ഉപയോഗിക്കണം.