Ayurvedic Medicinal Plants

Karunocci        കരിനൊച്ചി

Family: Verbenaceae
Genus: Vitex
Botanical Name: Vitex negundo Linn.
PLANT NAME IN DIFFERENT LANGUAGES
Sanskrit: Nirgundi, sindhuvara, Neelamanjari
English: Five leaved chaste tree
Hindi: Samhalu
Malayalam: Karunocci (കരിനൊച്ചി)

ഔഷധ ഗുണങ്ങൾ

ബംഗാൾ, കേരളം, തമിഴ്നാട്  എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌ കരിനൊച്ചി. വേദനസംഹാരിയായി ഉപയോഗിക്കാവുന്ന ഒരു ഔഷധം കൂടിയാണിത്. പുഷ്പത്തിന്റേയും ഇലയുടെ നിറത്തെ ആധാരമാക്കിയും കരിനൊച്ചി, വെള്ളനൊച്ചി, ആറ്റുനൊച്ചി എന്നിങ്ങനെ നൊച്ചിയെ മൂന്നായി തരം തിരിക്കാവുന്നതാണ്‌.

മൂന്ന് മീറ്ററോ അതിലും കൂടുതലോ ഉയരത്തിൽ ശാഖോപശാഖകളായി പടർന്ന് വളരുന്ന ഒരു സസ്യമാണിത്. ഇതിന്റെ തൊലി ഇരുണ്ട് ചാരനിറത്തിലായിരിക്കും കാണപ്പെടുക.  ഫലം ഉരുണ്ട ആകൃതിയിലുള്ളതും, നാല്‌ വരെ വിത്തുകൾ അടങ്ങിയിട്ടുള്ളവയും ആയിരിക്കും.

വേര്‌, തൊലി , ഇല എന്നിവയാണ്‌ ഔഷധയോഗ്യമായ ഭാഗങ്ങൾ. നീരു്, വേദന, വാതം എന്നിവയെ ശമിപ്പിക്കും.ബലാസഹചരാദി കഷായത്തിലെ ഒരു ഘടകമാണു്

വിഷചികിത്സയിലെ ഒരു പ്രധാന ഔഷധമാണ് കരിനൊച്ചി. ചെടിയുടെ വേര് ഗുളികകൾ തയ്യാറാക്കുന്നതിനും ഇലയുടെ നീര് ഗുളികകൾ അരക്കുന്നതിനും  ഉപയോഗിക്കുന്നു.