Ayurvedic Medicinal Plants

Kasave                  കാശാവ്

Family: Melastomataceae (Melastome family)
Genus: Memecylon
Botanical name: Memecylon umbellatum
PLANT NAME IN DIFFERENT LANGUAGES
Sanskrit: Anjan
Hindi: Anjan, Kaya
English: Delek air tree, Ironwood tree
Malayalam: Kasave, Kaayaamboo
(കാശാവ്, കായാമ്പൂ, കായാവ്, അഞ്നമരം, കനലി, ആനക്കൊമ്പി)

കാശാവ്

സമുദ്രനിരപ്പില്‍ നിന്നും 1200 മീറ്റര് വരെ ഉയരമുള്ള പ്രദേശങ്ങളിലെ നിത്യഹരിത – അര്‍ദ്ധ നിത്യഹരിത വനങ്ങളില്‍ കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ് കാശാവ് (Ironwood Tree). ഇന്ത്യയില്‍ ദക്ഷിണേന്ത്യയില്‍ ഏകദേശം എല്ലായിടത്തും കാണപ്പെടുന്ന ഈ സസ്യം; കേരളത്തിലെ പശ്ചിമഘട്ടത്തിലും കര്‍ണ്ണാടകയിലും ശ്രീലങ്കയിലും കാണപ്പെടുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന ഇതിന്റെ പൂവിനെ കായാമ്പൂ എന്നും അറിയപ്പെടുന്നു. ശാസ്ത്രനാമം :Memecylon umbellatum

പത്ത് മുതൽ പതിനഞ്ച് അടിവരെ ഉയരം വക്കുന്ന ഈ ചെടി ഒരു ഔഷധവുമാണ്. വളരെ സാവധാനം വളരുന്ന ഒരു ചെടിയായ ഇതിന്റെ ശിഖരങ്ങൾക്ക് നല്ല കട്ടിയുള്ളതാകയാൽ വിവിധങ്ങളായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു.

കാശാവിൻ കമ്പുകൾ കത്തികളുടെ പിടിയുണ്ടാക്കുന്നതിന് ഉത്തമമാണ്. കന്നു പൂട്ടുന്നവരുടെ വടിക്കും ചെണ്ടക്കോലിനും കാശാവ് കമ്പ് ഉപയോഗിച്ചുവരുന്നു. ജന്തുക്കളുടെ ഉപദ്രവങ്ങൾ തടയുന്നതിനു വേണ്ടി ഉപയോഗിക്കുന്നതിന് വീടുകളിൽ കാശാവിൻ വടി കരുതിവക്കുന്നവരുണ്ട്.

മണ്ണെടുപ്പിനു വേണ്ടി വൻ‌തോതിൽ കുന്നുകൾ ഇടിച്ചു നിരത്തുന്നത് കാശാവിൻ കാടുകളുടെ നിലനില്പിന് ഭീഷണിയായിട്ടുണ്ട്.

ഹിന്ദു ദൈവമായ ശ്രീകൃഷന്റെ നിറത്തിനെ കാശാവ് പൂവിന്റെ നിറവുമായുപമിച്ച് അദ്ദേഹത്തെ കായാമ്പൂ വർണ്ണൻ എന്നു വിളിക്കാറുണ്ട്.

ഔഷധ യോഗങ്ങൾ

കാശാവിന്റെ വേര്, ഇല, കായ്കൾ എന്നിവയാണ് ഔഷധങ്ങളിൽ ഉപയോഗിക്കുന്നത്.

ഇതിന്റെ ഇലയ്ക്ക് മധുര രസം ആണ്. ഈ രസം ആഴച്ചകൾ വരെ വിശപ്പ്‌ അറിയാതെ ഇരിക്കൽ ഉപയോഗിച്ചിരുന്നു.