Kasturivenda കസ്തൂരിവെണ്ട
Genus: Abelmoschus
Botanical name: Hibiscus abelmoschus Linn.
PLANT NAME IN DIFFERENT LANGUAGES
Sanskrit: Latakasturi, Gandhapoora
Hindi: Latakasturi, Muskadana
English: Musk mallow, Ambrette seed plant
Malayalam: Kasturivenda ( കസ്തൂരിവെണ്ട )
കസ്തൂരിവെണ്ട
നാട്ടിന്‍പുറങ്ങളില്‍ ധാരാളമായുണ്ടായിരുന്ന ഒന്നാണ് കസ്തൂരിവെണ്ട. ഒന്നരമീറ്ററോളം ഉയരമുണ്ടാകും ചെടിക്ക്. ഔഷധയോഗ്യവും ഒരുപോലെ ഭക്ഷ്യയോഗ്യമായ കസ്തൂരിവെണ്ട നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമാക്കുന്നു. മഞ്ഞ നിറത്തിലുള്ള പൂക്കൾ ഉണ്ടാകുന്ന കസ്തൂരി വെണ്ടയിൽ വെണ്ടക്കയെക്കാൾ ചെറുതും നീളം കുറഞ്ഞതുമായ കായ്കൾ ധാരാളം ഉണ്ടാകും. സാധാരണ വെണ്ടപോലെ ഇവയ്ക്ക് രോഗബാധകൾ ഉണ്ടാകാറില്ല. അനേകം ശാഖോപശാഖകളായി ഇവ വളരുന്നു. പല ആയുർവേദ മരുന്നുകളുടെ നിർമാണത്തിലും പ്രധാന അസംസ്കൃത വസ്തുവായി ഇന്ന് ഇത് ഉപയോഗിക്കുന്നുണ്ട്.
ഇളം കായകള്‍കൊണ്ട് സാമ്പാര്‍, അവിയല്‍, മെഴുക്കുപുരട്ടി എന്നിവയുണ്ടാക്കാം. തളിരിലകൊണ്ട് ചിലര്‍ തോരന്‍വെക്കും.
ഔഷധ യോഗങ്ങൾ
നാട്ടു വൈദ്യശാസ്ത്ര പ്രകാരം ശ്വാസ കോശ സംബന്ധ പ്രശ്നങ്ങളും, മൂത്രാശയ രോഗങ്ങളും ഇല്ലാതാക്കാൻ ഇത് ഫലപ്രദമായ ഒറ്റമൂലിയാണ്. ഈ ഔഷധ സസ്യം മനുഷ്യ ശരീരത്തിലെ നാഡികൾക്ക് ഊർജ്ജം നൽകുന്നു.
പക്ഷേ ഇതിൻറെ ഔഷധയോഗ്യ ത്തെക്കുറിച്ച് കൃത്യമായ അറിവ് പഴയ തലമുറയിൽ നിന്ന് ലഭിക്കാത്തതിനാൽ ഇതിന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു.