Ayurvedic Medicinal Plants

Kattujerakam             കാട്ടുജീരകം

Family: Asteraceae (Sunflower family)
Genus: centratherum
Botanical name: Conyza anthelmintica, Vernonia anthelmintica
PLANT NAME IN DIFFERENT LANGUAGES
Sanskrit: Atavi-jirakaha, Vanya jiraka, Somaraj
Hindi: Kali Jiri
English: Purple fleabane, Ironweed
Malayalam: Kattujerakam, Kattujirakam, kattujeerakam (കാട്ടുജീരകം)

കാട്ടുജീരകം

ഒരു ചെറിയകുറ്റിച്ചെടിയാണ് കാട്ടുജീരകം. (ശാസ്ത്രീയനാമം: Vernonia Anthelmintica). ശാസ്ത്രീയ നാമത്തിലുള്ള anthelminticum എന്ന വാക്കു് കൃമികളുടെ ചികിൽസക്കെന്നു സൂചിപ്പിക്കുന്നു. നേരെ ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണു്. തണ്ടും ഇലകളും രോമാവൃതമാണു്. ഇന്ത്യയിൽ 1500 മീറ്റർ‌ ഉയരം വരെയുള്ള സ്ഥലങ്ങളിൽ വളരുന്നു. ഇത് അനേക ആയൂര്‍വ്വേദ ഔഷധങ്ങളില്‍ ചേരുവയും, ഒറ്റമൂലികാ പ്രയോഗങ്ങളിലൂടെ വ്യാധി നാശം വരുത്തുന്ന ശ്രേഷ്ഠ ഔഷധ സസ്യവുമാണ്. ദക്ഷിണേന്ത്യയില്‍ വഴിയോരങ്ങളിലും, തരിശുഭൂമിയിലും ധാരാളമായി കണ്ടുവന്നിരുന്ന ചെറുകുറ്റിച്ചെടിയായി വളരുന്ന കള സസ്യത്തെ, നട്ടുവളര്‍ത്തുന്ന രീതിയില്‍ അല്ലാതെ കാണുന്നത് ഇന്ന് അപൂര്‍വ്വ കാഴ്ചയായി മാറിയിരിക്കുന്നു.

ഔഷധ യോഗങ്ങൾ

പ്രമേഹം നിയന്ത്രിക്കാന് സിദ്ധൌഷധമത്രേ കാട്ടുജീരകം. പ്രമേഹത്തിന് ഗുളികകള് വിഴുങ്ങുന്നവര്, ഇന്സുലിന് കുത്തിവെയ്പ്പ് എടുക്കുന്നവര്, തുടക്കകാര് – എല്ലാവര്ക്കും കാട്ടുജീരകം ഗുണം ചെയ്യും. കാട്ടു ജീരകവും, കൊരണ്ടി വേരും, കഷായമാക്കി വേങ്ങാക്കാതല്‍ നാഴി പോലെ കൊത്തിയുണ്ടാക്കിയതില്‍ ചൂടോടെ നിറച്ച്, ഒരു രാതി വെച്ചിരുന്ന് കാലത്ത് വെറും വയറ്റില്‍ തേന്‍ മേമ്പൊടി ചേര്‍ത്ത് സേവിക്കുന്നത് പ്രമേഹത്തെ ക്രമപ്പെടുത്തുകയും, പ്രമേഹ കുരുക്കള്‍, മരവിപ്പ്, മൂത്രാശയ, നാഡീ രോഗങ്ങളില്‍ നിന്നും പ്രമേഹരോഗികള്‍ക്ക് ആശ്വാസമേകുന്നതുമാണ്. ഉണങ്ങിയ, പഴക്കമില്ലാത്ത ഫലങ്ങളാണു് മരുന്നിനായി ഉപയോഗിക്കുന്നതു്. കൃമി നാശകമാണു്.