Kattukachil കാട്ടുകാച്ചിൽ, അടതാപ്പ്
Genus: Dioscorea
Botanical name: Dioscorea bulbifera L
PLANT NAME IN DIFFERENT LANGUAGES
Sanskrit: Varahi
English: Bitter yam
Hindi: Zimikand
Malayalam: kattukaachil
കാട്ടുകാച്ചിൽ
കാച്ചിൽ വർഗ്ഗത്തിൽപ്പെട്ട ഒരു വള്ളിച്ചെടിയാണ് അടതാപ്പ് അഥവാ കാട്ടുകാച്ചിൽ. 60 വർഷങ്ങൾക്ക് മുന്പ് ഇന്നത്തെ ഉരുളക്കിഴങ്ങിന്റെ സ്ഥാനം അടതാപ്പിനായിരുന്നു, ഉരുളക്കിഴങ്ങ് മണ്ണിനടിയില് ഉണ്ടാകുന്നു- അടതാപ്പ് വള്ളികളിൽ മുകളിൽ ഉണ്ടാവുന്നു. ഇത് ഇപ്പോൾ പല സ്ഥലങ്ങളിലും അപൂർവ്വമായി കാണപ്പെടുന്നു. കാച്ചിൽ, ചെറുകിഴങ്ങ്, പോലെ പടർന്ന് മരത്തിലോ പന്തലിലോ വളർത്താം. ചെറുകിഴങ്ങിറെയോ കാച്ചിലിന്റെയോ ഇലകൾക്ക് സാമ്യം. വള്ളികൾ ഇടത്തോട്ട് മാത്രമേ ചുറ്റുകയോള്ളൂ. മേക്കാച്ചിൽ പോലെ വള്ളികളിൽ മുകളിൽ 100 ഗ്രാം മുതൽ ഒന്നര കിലോ വരെ തുക്കമുള്ളവ ഉണ്ടാകുന്നു. അടതാപ്പിന്റെ ഭുമിക്കടിയിലെ കിഴങ്ങും ഉപയോഗിക്കാം. നല്ല മൂപ്പ് ആയാൽ അടതാപ്പ് വള്ളികളിൽ നിന്ന് വിഴും.
ഔഷധ യോഗങ്ങൾ
അടതാപ്പ് കൺജങ്ക്റ്റിവിറ്റിസ്, വയറിളക്കം, അതിസാരം, മറ്റ് അസുഖങ്ങൾ എന്നിവയ്ക്കുള്ള നാടോടി പ്രതിവിധിയായി ഉപയോഗിക്കുന്നു, കൂടാതെ ചിലന്തിയുടെയും വിപ്പ് ചിലന്തിയുടെയും വിഷാംശം കാരണം ചർമ്മ അലർജിക്കും ഉപയോഗിക്കുന്നു. കാട്ടുകാച്ചിൽ പ്രമേഹ രോഗികൾക്ക് പഥ്യാഹാരമാണ്.