Ayurvedic Medicinal Plants

Kattupaval            കാട്ടുപാവൽ

Family: Cucurbitales
Botanical name: Momordica dioica L
PLANT NAME IN DIFFERENT LANGUAGES
English: Spiny gourd, Teasle gourd, Teasel gourd
Sanskrit: Karkotak
Hindi: Ban karela
Malayalam: Kattupaval, kurattupaval
( എരുമപ്പാവൽ, നെയ്പ്പാവൽ, വെൺപാവൽ, കാട്ടുകൈപ്പയ്ക്ക, മുള്ളൻപാവൽ, വാതുക്ക, കാട്ടുപാവൽ )

കാട്ടുപാവൽ

ഭക്ഷ്യ യോഗ്യമായ ഒരു പച്ചക്കറിയാണ് കാട്ടുപാവൽ. ശരാശരി 10 സെന്റിമീറ്റർ വരെ വലിപ്പവും മദ്ധ്യഭാഗത്ത് നാലു സെന്റിമീറ്റർ വരെ വ്യാസവുമുള്ള എരുമപ്പാവലിന്റെ കായ്കൾക്കു് ഏകദേശം 30 മുതൽ 100 ഗ്രാം വരെ തൂക്കം കാണും. തൊലിക്കുപുറത്തു് മൃദുവും കനം കുറഞ്ഞതുമായ മുള്ളുകൾ കാണാം. നന്നായി മൂത്തതും എന്നാൽ പഴുത്തിട്ടില്ലാത്തതുമായ കായ്കൾക്കു് പച്ചനിറമാണു്.

ഔഷധ യോഗങ്ങൾ

പാവൽ വർഗ്ഗത്തെക്കുറിച്ച് 2004-ൽ നടത്തിയ വിശദമായ പഠനത്തിലെ വിവരങ്ങൾ അനുസരിച്ച് കേരളത്തിലേയും കർണ്ണാടകത്തിലേയും ആദിദ്രാവിഡവിഭാഗങ്ങൾ മരുന്നിനും ഭക്ഷണത്തിനും ധാരാളമായി ഉപയോഗിക്കുന്ന പച്ചക്കറികളിൽ ഒന്നാണു് എരുമപ്പാവൽ. നേരിയമംഗലത്തെ മലയന്മാരും ചേർത്തലയ്ക്കു സമീപമുള്ള ഉള്ളാടൻ വൈദ്യന്മാരും ലേഹ്യമായും അൾസർ, മൂലക്കുരു, പാമ്പുവിഷം എന്നിവയ്ക്കുള്ള കഷായമായും ഈ സസ്യത്തിന്റെ കിഴങ്ങുകൾ ഉപയോഗിക്കാറുണ്ടത്രേ. മലമ്പണ്ടാരങ്ങൾ ഈ കിഴങ്ങുകൾ ഉപയോഗിച്ച് ഔഷധഗുണമുള്ള എണ്ണ തയ്യാർ ചെയ്യുന്നു. തല, അസ്ഥികൾ, നാഡികൾ എന്നിവയ്ക്കുണ്ടാകുന്ന പരിക്കുകൾക്കു് പ്രതിവിധിയായി അവർ ഈ എണ്ണ ഉപയോഗിക്കാറുണ്ടു്.

ഈ കിഴങ്ങ് അരച്ചു കുഴമ്പാക്കി വൃഷണവീക്കം, മന്ത് തുടങ്ങിയ അസുഖങ്ങൾക്കു് മരുന്നായി ഉപയോഗിക്കാറുണ്ടു്. മദ്ധ്യപ്രദേശിലെ സഹരിയാർ വർഗ്ഗക്കാർ ഗർഭച്ചിദ്രത്തിനു് ഈ സസ്യത്തിന്റെ വേരു് കുഴമ്പാക്കി ഉപയോഗിക്കാറുണ്ടു്.

പല ഗോത്രസമൂഹങ്ങളുടേയും പൂജാവിധികളിൽ ഈ സസ്യത്തിനും കായ്കൾക്കും വിശേഷസ്ഥാനമുണ്ടു്.