Kattupokala കാട്ടുപുകയില
Genus: Lobelia
Botanical name: Lobelia nicotianifolia
PLANT NAME IN DIFFERENT LANGUAGES
Sanskrit: Mrityupushpa, Mriduchhada
Hindi: Dhawal, Narasala
English: Wild Tobacco
Malayalam: Kattupokala, Kattupukaila, Kattupukayila (കാട്ടുപുകയില)
കാട്ടുപുകയില
പുകയിലച്ചെടിയുമായി കാഴ്ചയിൽ നല്ല സാമ്യമുള്ള ഒരു ചെടിയാണ് കാട്ടുപുകയില അഥവാ വേഴൽ (ശാസ്ത്രീയനാമം: Lobelia nicotianifolia).
ഏകദേശം 3 മീറ്റർ ഉയരത്തിൽ വളരുന്ന ഏകവർഷിയോ ദ്വിവർഷിയോ ആയ ഒരു കുറ്റിച്ചെടിയാണ് കാട്ടുപുകയില ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് കൂടുതലായും വളരുന്നത് . കേരളത്തിൽ മലബാർ ഭാഗത്താണ് ഈ സസ്യം കൂടുതലായും കാണപ്പെടുന്നത്. ഇതിന്റെ തണ്ട് കുഴൽ പോലെയുള്ളതാണ്. മുകളിലേക്ക് ശാഖകൾ ഉണ്ടാകുന്നു. മുകളിലേക്ക് വളരുന്തോറും ഇതിൻ്റെ ഇലകൾക്ക് വലിപ്പംകുറഞ്ഞു വരുന്നു.ഇതിന്റെ ഇലകൾ രോമിലവുമായിരിക്കും. പൂക്കൾ വലുപ്പമുള്ളതും വെളുപ്പുനിറത്തോടു കൂടിയതുമാണ്. പൂക്കളിൽ ദുർഗന്ധത്തോടുകൂടിയ വഴുവഴുത്ത, മഞ്ഞ നിറത്തിലുള്ള ഒരു ദ്രാവകമുണ്ട്.
ഒരു വിഷച്ചെടിയാണ് കാട്ടുപുകയില. ഇതിൻ്റെ ഇല, കറ, വിത്ത് എന്നിവയിൽ വിഷാംശം അടങ്ങിയിരിക്കുന്നു .സാധാരണ പുകയിലച്ചെടിപോലെ സാമ്യമുള്ള ഒരു ചെടിയാണ് ഇത് .പുകയിലയിലുള്ള നിക്കോട്ടിൻ്റെ വിഷഗുണങ്ങളെല്ലാം കാട്ടുപുകയിലയിലും അടങ്ങിയിട്ടുണ്ട്. വേഴൽ എന്ന പേരിലും കാട്ടുപുകയില അറിയപ്പെടും
ഇതിൻ്റെ വിഷമയ ഭാഗങ്ങൾ ഉള്ളിൽ കഴിച്ചാൽ ശരിരം ചുട്ടുനിറുകയും കോച്ചിപ്പിടിക്കുകയും മോഹാലസ്യം ഉണ്ടാകുകയും ചെയ്യും . ശ്വാസോച്ഛ്യാസത്തെ സഹായിക്കുന്ന പേശികൾക്ക് മരവിപ്പം തളർച്ചയും ഉണ്ടായി മരണം സംഭവിക്കാം. ഇലയോ,വിത്തോ അമിത അളവിൽ ഉള്ളിൽ പോയാൽ 24 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കും. കൂടാതെ ഈ സസ്യത്തിൻ്റെ കറ ശരീരത്തിൽ വീണാൽ അസഹനീയമായ ചൊറിച്ചിലും പൊള്ളലും ഉണ്ടാകും . ഇതിൻ്റെ വിഷമയ ഭാഗങ്ങൾ ഉള്ളിൽ കഴിച്ചു വിഷബാധയുണ്ടായാൽ ആമാശയക്ഷാളനം ചെയ്യണം കൂടാതെ രോഗിയിൽകാണുന്ന മറ്റു ലക്ഷണങ്ങൾക്കനുസരിച്ച് ചികിത്സകളും ചെയ്യണം.
ഔഷധ യോഗങ്ങൾ
തേൾവിഷം, ആസ്മ, ബ്രോങ്കൈറ്റിസ് എന്നിവയുടെ ചികിൽസയ്ക്ക് കാട്ടുപുകയില ഉപയോഗിക്കാറുണ്ട്. ശ്വാസകോശത്തിൽ കെട്ടിക്കിടക്കുന്ന കഫത്തെ ഇളക്കിക്കളയുന്നതിനുള്ള ശക്തി കാട്ടുപുകയിലയ്ക്കുണ്ട്.