Kattuzunu കാട്ടുഴുന്ന്
Genus: Teramnus
Botanical name: Cajanus goensis
PLANT NAME IN DIFFERENT LANGUAGES
Sanskrit: Hayahapuchchi, Kalyani, Mashaparni, Visarini
Hindi: Kalyan, Lomashparnini
English: Blue Wiss, Rabbit vine, Horse vine, Wlid black gram
Malayalam: Kattuzunu, kattulunnu (കാട്ടുഴുന്ന് )
കാട്ടുഴുന്ന്
ഒരു വള്ളിച്ചെടിയാണ് കാട്ടുഴുന്ന്. (ശാസ്ത്രീയനാമം: Cajanus goensis). കേരളത്തിലെ ഏറ്റവും തെക്കുഭാഗത്തുള്ള ഇലപൊഴിയും കാടുകളിൽ കാണുന്നു. മണൽചേർന്ന മണ്ണിലാണു വളരുന്നത്. തണ്ടുകൾക്ക് 30 സെ മി മുതൽ മൂന്ന് മീറ്റർ വരെ നീളമുണ്ടാകും. തണ്ടുകൾക്കും ഇലകൾക്കും വെളുത്ത നിറത്തിൽ മൃദുവായ മുള്ളുകളുടെ ആവരണമുണ്ട്. ഇലകൾ വൃത്താകൃതിയിലോ ദീർഘവൃത്താകൃതിയിലോ ദിർഘചതുരാകൃതിയിലോ 1 – 8 സെ മി നീളത്തിലും,0.5 – 5 സെ മി വീതിയിലും കാണപ്പെടുന്നു. പൂക്കൾക്ക് വെള്ള, പിങ്ക്; കായ്കൾക്ക് കടുത്ത തവിട്ടു മുതൽ ഇളം ചുവപ്പു വരെ നിറങ്ങൾ.
കാട്ടുഴുന്ന് സാധാരണയായി കാടുകളിലും മലകളിലും ആണ് കാണപ്പെടുന്നത്. വയനാട് നീലഗിരി ഭാഗങ്ങളിൽ ഇത് ധാരാളമായി കണ്ടുവരുന്നു. അധികം നീളം ഇല്ലാത്ത വള്ളി ചെടി ആണ് കാട്ടുഴുന്ന്. ശരിയായ കാട്ടുഴുന്ന് ഇന്ന് ദുർലഭമാണ്. നാട്ടുഴുത്തിൻ്റെ തണ്ടും വേരും എല്ലാം ഇന്ന് കാട്ടുഴുന്നത്തിന് പകരം ഉപയോഗിച്ചു വരുന്നു.
ഔഷധ യോഗങ്ങൾ
പനിക്കും വാതത്തിനുമെല്ലാം ഔഷധമായി ഉപയോഗമുണ്ട്. കഷായ രസമുള്ള വേരിനാണ് ഔഷധ ഗുണം കൂടുതൽ. ഇത് ക്ഷയ രോഗത്തിനുള്ള പ്രതിവിധികളിൽ ഒന്നാണ്. കാട്ടുഴുന്നിലെ സക്രിയ ഘടകങ്ങൾ വാത രോഗങ്ങളെയും, നാഡീവ്യൂഹ സംബന്ധിയായ രോഗങ്ങളേയും, തളർവാതത്തെയും, പീനസത്തെയും ചികിത്സിക്കുവാൻ ഉപയോഗിച്ചു വരുന്നു.
ഇത് സമൂലം ഔഷധ യേ ഗ്യമാണ് എങ്കിലും വേരാണ് പ്രധാനമായും ഔഷധമായി ഉപയോഗിക്കുന്നത്.