Kayppan padavalam കയ്പ്പൻ പടവലം
Genus: Trichosanthes
Botanical name: Trichosanthes tricuspidata
PLANT NAME IN DIFFERENT LANGUAGES
Sanskrit: Kakanasa, Shvetpushpi, Dhvamksanasa
Hindi: Mahakal, Indrayan
English: Bitter snake-gourd
Malayalam: Kayppan padavalam, Kakkattonti
കയ്പ്പന് പടവലം
ആയുർവേദത്തിൽ രക്തശോധനയ്ക്കുള്ള ഔഷധമായി അംഗീകരിക്കപ്പെട്ട സസ്യമാണ് കാട്ടുപടവലം അല്ലെങ്കിൽ കയ്പൻ പടവലം. ഇത് രക്തശുദ്ധിക്കും പലവിധ ചർമ്മരോഗങ്ങൾക്കുള്ള പ്രതിവിധിയായി ഉപയോഗിച്ച് വരുന്നു. ചെടിയുടെ എല്ലാ ഭാഗങ്ങളിലും “കുക്കുർബിറ്റാസിൻ’ എന്ന രാസഘടകം അടങ്ങിയിട്ടുള്ളതിനാൽ നല്ല കയ്പ്പ് രസമാണ്. കേരളം, പശ്ചിമബംഗാൾ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ വനങ്ങളാണ് കയ്യൻ പടവലത്തിന്റെ ആവാസകേന്ദ്രങ്ങൾ.
ഉയരത്തിലേക്ക് പടരുന്ന മൃദുലതാസസ്യമാണ്. രൂപത്തിൽ കോവയ്ക്കായോട് സാദൃശ്യമുണ്ട്. ഇലകൾ സാധാരണ പടവകത്തേക്കാൾ ചെറുതാണ്. പച്ചയിൽ വെള്ള വരകൾ കായുടെ പ്രത്യേകതയാണ്. ഇത് അധികം നീളത്തിൽ വളരാറില്ല. കായ്കൾ 9 സെന്റീമീറ്റർ വരെ നീളത്തിൽ വളരുന്നു. ആൺചെടിയും പെൺചെടിയും പ്രത്യേകമായുണ്ട്. കായ്കൾക്ക് കയ്പ്പുണ്ടെങ്കിലും ഭക്ഷ്യയോഗ്യമാണ്. പൂക്കൾക്ക് വെളുത്ത നിറമാണ്.
ഔഷധ യോഗങ്ങൾ
ശ്വാസകോശരോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും കാട്ടുപടവലം ഉപയോഗിക്കാവുന്നതാണ്. ശ്വാസകോശ സംബന്ധമായ അവസ്ഥകള്‍ ആരോഗ്യത്തിന് നല്‍കുന്നത് ചില്ലറ പ്രതിസന്ധിയല്ല. അതിനെ പരിഹരിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് കാട്ടുപടവലം.
ഇതിന്റെ വള്ളി കൊണ്ട് കഷായം വച്ച് കവിക്കുന്നതിന് ശ്വാസകോശത്തിലെ കഫം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകളെ ഇല്ലാതാക്കാന്‍ കാട്ടുപടവലം ഉപയോഗിക്കാം.
രക്തശുദ്ധീകരണത്തിന് പരിഹാരമാണ് കാട്ടു പടവലം. ഇത് ഭക്ഷണത്തോടൊപ്പം ചേര്‍ത്ത് കഴിക്കുന്നത് രക്തത്തിലെ മാലിന്യങ്ങളെ ഇല്ലാതാക്കുന്നതിനും രക്തം ശുദ്ധീകരിക്കുന്നതിനും സഹായിക്കും.
കൃമിശല്യത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കാട്ടുപടവലം. ഇത് കഴിക്കുന്നത് കൃമിശല്യം കുട്ടികളിലും മുതിര്‍ന്നവരിലും ഉണ്ടാക്കുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കാട്ടുപടവലം. അല്പം കാട്ടു പടവലത്തില്‍ ഉപ്പും കുരുമുളകും മിക്സ് ചെയ്ത് എണ്ണയില്‍ വറുത്തെടുത്ത് കഴിക്കാവുന്നതാണ്. ഇത് കൃമിശല്യത്തെ ഇല്ലാതാക്കും.
ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കാട്ടു പടവലം. എത്ര വലിയ ദഹന പ്രതിസന്ധികള്‍ ആണെങ്കില്‍ പോലും അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കാട്ടുപടവലം. ഇത് കൊണ്ട് തോരന്‍ ഉണ്ടാക്കി കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. മാത്രമല്ല ദഹന സംബന്ധമായ പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരമാണ് കാട്ടുപടവലം തോരന്‍.
കൊളസ്ട്രോള്‍ പോലുള്ള അവസ്ഥകള്‍ക്ക് മികച്ചതാണ് കാട്ടുപടവലം. ഇത് കഴിക്കുന്നവരില്‍ കൊളസ്ട്രോള്‍ എന്ന അവസ്ഥയെ പേടിക്കേണ്ട കാര്യമില്ല. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് കാട്ടുപടവലം വളരെയധികം സഹായകമാണ്.