Kayyoni കയ്യോന്നി, കഞ്ഞുണ്ണി
Family : Asteraceae
Botanical name : Eclipta prostrata (Linn) / Eclipta alba Hassk.
PLANT NAME IN DIFFERENT LANGUAGES
Sanskrit : Keshabringa, Bringaraja, Bringa, Angaraka, Kesaranjana
English : Trailing eclipta
Hindi : Bangrah, Moprant
Malayalam : Kayyoni (കയ്യോന്നി, കഞ്ഞുണ്ണി )
കയ്യന്യം
കേരളത്തില്‍ എല്ലാ സ്ഥലത്തും എല്ലാ കാലത്തും കണ്ടു വരുന്ന സസ്യം ആണ് കയ്യോന്നി. ഉഷ്ണരാജ്യങ്ങളില്‍ ഈര്‍പ്പമുള്ള പ്രദേശങ്ങളില്‍ വളരുന്ന ഈ ഔഷധസസ്യം കഞ്ഞുണ്ണി എന്നും കയ്യന്യം എന്നും അറിയപ്പെടുന്നു. ആസ്റ്ററേസീയൈയ് കുടുംബത്തില്‍ പെട്ട ചെടിയാണിത്. ഇത് മഴക്കാലത്ത് ധാരാളം ഉണ്ടാകുകയും ചെയ്യും.
പുഷ്പത്തിന്റെ നിറഭേദം അനുസരിച്ച് വെള്ള (ഏക്ലിപ്റ്റ ആൽബ), മഞ്ഞ, നീല എന്നിങ്ങനെ മൂന്നിനങ്ങൾ ഉണ്ട്. ഇവയിൽ വെള്ളയിനം ആണ് കേരളത്തിൽ കാണപ്പെടുന്നത്. 70 സെ.മീ. വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയുറ്റെ തണ്ട് വളരെ മൃദുവും വെളുത്ത നനുത്ത രോമങ്ങൾ നിറഞ്ഞതുമാണ്. ശാഖകൾ കുറവാണ്. ഇലകൾ ലഘുവും സമ്മുഖവും അറ്റം കൂർത്തതുമാണ്. 6-8 മി.മീ വ്യാസമുള്ള മുണ്ഡമഞ്ജരിയാണ് പൂങ്കുല. ഇത് പത്രകക്ഷങ്ങളിൽ കാണുന്നു.
ഔഷധ യോഗങ്ങൾ
ഉഷ്ണരാജ്യങ്ങളിൽ ഈർപ്പമുള്ള പ്രദേശങ്ങളിൽ വളരുന്ന ഒരു ഔഷധസസ്യമാണ് കയ്യോന്നി. സമൂലം (ചെടിയുടെ എല്ലാ ഭാഗങ്ങളും) ഔഷധമായി ഉപയോഗിക്കാറുണ്ട്. ഇലകളുടെ നീരാണ് കേശവർദ്ധകം. ചെടി മുഴുവനായും കഷായം വയ്ച് കഴിക്കുന്നത് ഉദര കൃമിക്കും കരളിനും പ്രയോജനകരമാണ്.
ആയുർവേദ ശാസ്ത്രശാഖയിൽ തലവേദനക്കും മുടുകൊഴിച്ചിലിനും ഇതിന്റെ നീർ ഉപയോഗിക്കുന്നു, വിഖ്യാതമായ ചരക സംഹിതയിലും അഷ്ടാംഗ ഹൃദയത്തിലും ഇതിനെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. നീർ ഇടിച്ചു പിഴിഞ്ഞ് എടുത്ത ശേഷം ഇല അരച്ചത് കൽക്കമാക്കി ചേർത്ത് എള്ളെണ്ണയിൽ (നല്ലെണ്ണ) വിധി പ്രകാരം കാച്ചി എടുക്കുകയാണ് ചെയ്യുന്നത്. ഈ എണ്ണ തലയിൽ പുരട്ടുന്നത് മുടിവളരാൻ സഹായിക്കും എന്ന് വിവിധ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു.
കാഴ്ചശക്തി വർദ്ധിപ്പിക്കാനനും,കരളിനു നല്ല ടോണിക് ആയും ആയുർവേദത്തിൽ ഉപയോഗിക്കുന്നുണ്ട്. വാതസംബന്ധമായ സർവ്വരോഗങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. കാഴ്ച വർദ്ധന, കഫരോഗ ശമനത്തിന് ഫലപ്രദം.
കയ്യോന്ന്യത്തിന്റെ കരൾരോഗങ്ങളെ ശമിപ്പിക്കാനും ചെറൂക്കാനുമുള്ള ശക്തി ശാസ്ത്രജ്ഞന്മാർ തെളിയിച്ചു കഴിഞ്ഞു. കരൾരോഗപ്രതിരോധത്തിനായി ഇന്ന് കയ്യോന്ന്യം സർവ്വവ്യാപകമായി ഉപയോഗിച്ചു വരുന്നു. ചെടി സമൂലം അരച്ച് ദേഹത്ത് പൂശുന്നത് വേദന സംഹാരിയായി പ്രവർത്തിക്കുന്നു. വ്രണങ്ങളിലും ഇലയുടെ നീർ ഉപയോഗിക്കുന്നത് നല്ലതാണ്.
ആയുർവേദത്തിൽ നീലഭൃംഗാദിതൈലം, നരസിംഹരാസായനം, കുഞ്ഞുണ്യാദിതൈലം, ഭൃംഗരാജാസവം എന്നീ യോഗങ്ങളിൽ കയ്യോന്നി ഉപയോഗിക്കുന്നു.