Ayurvedic Medicinal Plants

Keezharnelli           കീഴാർനെല്ലി

Family: Euphorbiaceae
Genus: Phyllanthus
Botanical name: Phyllanthus niruri
PLANT NAME IN DIFFERENT LANGUAGES
Sanskrit: Tamalaki, Bhoomyamalaki, Bhoodhatri, Bahupatra.
English: Tonebreaker,Seed-Under-Leaf
Hindi: Jangli amli, Jaramla
Malayalam: Keezharnelli, Kirutanelli, Kizhar nelli
( കീഴാർനെല്ലി )

കീഴാർനെല്ലി

കീഴാർ നെല്ലി. ഇത് ഫില്ലാന്തേസീ കുടുംബത്തിലെ ഒരു അംഗമാണ്.(ശാസ്ത്രനാമം:Phyllanthus niruri) ശാഖകളോട് കൂടിയതും തണ്ടിന് പച്ച,ചുവപ്പ് എന്നീ നിറങ്ങളിലും കാണപ്പെടുന്ന ഒരു ഔഷധമാണിത്. മലയാളത്തിൽ കിരുട്ടാർ നെല്ലി എന്ന പേരിലും അറിയപ്പെടുന്നു. ഇവയുടെ ഇലകൾ തണ്ടിൽ‍ നിന്നും മാറി ശാഖകളിൽ രണ്ടു വശങ്ങളിലായ് കാണപ്പെടുന്നു. ഇലയ്ക്ക് വെള്ള കലർന്ന പച്ച നിറമോ, കടും പച്ച നിറമോ ആയിരിക്കും. വളർന്ന് കഴിയുമ്പോൾ ഇലകളുടെ അടിയിലായി മഞ്ഞ കലർന്ന പച്ച നിറത്തിലുള്ള‍ പൂക്കളുണ്ടാകുന്നു. കീഴ്കാനെല്ലി, കീഴാനെല്ലി, കീഴുക്കായ് നെല്ലി എന്നും അറിയപ്പെടുന്നു.

ഔഷധ യോഗങ്ങൾ

ചെടി സമൂലമായിട്ടാണ് മരുന്നിനായി ഉപയോഗിക്കുന്നത്. മഞ്ഞപ്പിത്തം, പനി, മൂത്രാശയരോഗങ്ങൾ എന്നിവയ്ക്ക് കീഴാർ നെല്ലി ഔഷധമായി ഉപയോഗിക്കുന്നു.കീഴാർ നെല്ലിയിൽ അടങ്ങിയിരിക്കുന്ന ഫിലാന്തിൻ ,ഹൈപ്പോ ഫില്ലാന്തിൻ എന്നീ രാസവസ്തുക്കളാണ്‌ മഞ്ഞപ്പിത്തം കുറയ്ക്കുവാൻ കാരണമാകുന്ന ഘടകങ്ങൾ. കീഴാർ നെല്ലി എണ്ണ കാച്ചി ഉപയോഗിക്കുന്നത് തലമുടി വളരാൻ ഉത്തമമാണ്. കൂടാതെ ശൈത്യഗുണമുള്ളതു കൊണ്ട് ശരീരത്തിലുണ്ടാകുന്ന മുറിവിനും, ശരീരത്തിനുള്ളിലെ വ്രണങ്ങൾക്കും ആയുർവ്വേദത്തിൽ മരുന്നായി ഉപയോഗിക്കപ്പെടുന്നു.ഈ ഔഷധിക്ക് പാർശ്വഫലങ്ങളില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.