Ayurvedic Medicinal Plants

Kiriyath        കിരിയാത്ത്,   നിലവേപ്പ്

Family: Acanthaseae
Botanical name: Andrographis paniculata, Swertia Chirata Buch.Ham
PLANT NAME IN DIFFERENT LANGUAGES
Sanskrit: Kiratatikta, Kandatikta, Bhoonimba, Tiktaka, Bhūnimba
Hindi: Kiryat, Kirayat
English: Chiretta plant
Malayalam: Kiriyath, Nilavepp (നിലവേപ്പ്, കിരിയത്ത്, കിരിയാത്ത്)

കിരിയാത്ത്

കിരിയാത്ത് വെയിലിലോ ഭാഗിക തണലിലോ 18 ഇഞ്ച് മുതൽ നാലടി വരെ ഉയരത്തിൽ വളരും. ചെറിയ പിങ്ക് നിറത്തിലുള്ള അടയാളങ്ങളോടു കൂടിയ വെളുത്ത പൂക്കളാണ് കിരിയാത്തയ്ക്ക് ഉള്ളത്. കായ്കളില്‍ മഞ്ഞ കലര്‍ന്ന തവിട്ടുനിറത്തിലുള്ള വിത്തുകളും കാണാം.

ഔഷധ യോഗങ്ങൾ

ആയുർവേദത്തിലെ വിലപ്പെട്ട ഔഷധസസ്യങ്ങളിലൊന്നാണ് കിരിയത്ത്. ആയുർവേദത്തിൽ കഷായം തയ്യാറാക്കാൻ കിരിയത്ത് ഉപയോഗിക്കുന്നു.പനി,മലമ്പനി,മഞ്ഞപ്പിത്തം,ക്ഷീണം,വിശപ്പില്ലയ്മ,പാമ്പ് വിഷം,വിര,മുതലായ അസുഖങ്ങക്കുള്ള മരുന്നുകൾക്ക് ഉപയോഗിക്കുന്നു.

കിരിയാത്തയ്ക്ക് രക്തം കട്ടപിടിക്കുന്നതു തടയുന്നതിനുള്ള കഴിവുണ്ടെന്നും ആയതിനാല്‍ അതിറൊസ്ക്ലീറോസിസ്സിലും ഹൃദയധമനികളിലെ തടസ്സം നീക്കുന്നതിലും ഫലപ്രദമാണെന്നും പഠനങ്ങളില്‍ പറയുന്നു. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയും വിഭജനവും തടയുന്നതിനു കിരിയാത്തയ്ക്കു കഴിയുമെന്നാണ് ജപ്പാനിലെ ഗവേഷകരുടെ അഭിപ്രായം. എയ്ഡ്സ് രോഗത്തെ പ്രതിരോധിക്കാനാകുമെന്നും ഗവേഷണങ്ങളില്‍ പറയുന്നുണ്ട്. മലേറിയ, വിരശല്യം, ക്ഷയം, കുഷ്ഠം, കോളറ, ചുമ, ടോണ്‍സിെെലറ്റിസ്, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍, അലര്‍ജി എന്നീ രോഗങ്ങളിലും കിരിയാത്ത ഉപയോഗിക്കുന്നു.

നിരവധി പോഷകഘടകങ്ങള്‍ക്കൊപ്പം മുലപ്പാലിലെ രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്ന ‘സിലിമാരിന്’ തുല്യമായ ഘടകങ്ങളും കിരിയാത്തയിലുള്ളതായി ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.