Ayurvedic Medicinal Plants

Kodappunna            കുടപ്പുന്ന

Family: Dilleniaceae (Karmal family)
Genus: Dillenia
Botanical name: Dillenia pentagyna Roxb
PLANT NAME IN DIFFERENT LANGUAGES
Sanskrit: Brihatpunnaga, Svapunnaga
Hindi: Karmal
English: Karmal, Dog Teak, Dillenia, Nepali elephant apple
Malayalam: Kodappunna, Pattippunna, Neitekku, Vazhapunna
(കുടപ്പുന്ന, പട്ടിപ്പുന്ന, ശ്യാലിത, വാഴപ്പുന്ന, നാഗമരം, കുടപ്പുന്ന, നെയ്‌തേക്ക് )

കുടപ്പുന്ന

കുടപ്പുന്ന, പട്ടിപ്പുന്ന, നെയ്‌തേക്ക്  എന്നീ പേരുകളിൽ അറിയപ്പെടുന്ന പട്ടിപ്പുന്നയുടെ ശാസ്ത്രനാമം ഡില്ലീനിയ പെന്റഗൈന (Dillenia pentagyna) എന്നാണ്.

കേരളത്തിലെ ഇലകൊഴിയും വനങ്ങളിലും, പശ്ചിമഘട്ടത്തിലെ ഈർപ്പ വനങ്ങളിലും 30-35 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ഏകാന്തരമായി വിന്യസിച്ചിരിക്കുന്ന ലഘുപത്രങ്ങൾക്ക് 30 സെ മി നീളവും 10 സെ മി വീതിയും ഉണ്ട്. ജനുവരി മുതൽ മാർച്ച് വരെ പൂക്കാലം. 2.5 സെ മി വ്യാസമുള്ള ദ്വിലിംഗങ്ങളായ മണമുള്ള മഞ്ഞ പൂക്കൾ കുലകളായി ഉണ്ടാകുന്നു.

ഒറ്റയായി ഉണ്ടാകുന്ന മണമുള്ള പുഷ്പങ്ങൾക്ക് വെള്ളനിറമാണ്. മഴക്കാലം കഴിയുമ്പോഴേക്ക് 5-8 സെ മി വ്യാസമുള്ള കായ വിളയുന്നു.  പ്ലാസ്റ്റിക്‌ കൂടുകൾ വരുന്നതിനു മുൻപ്‌ കേരളത്തിലെ നാട്ടിൻപുറങ്ങളിൽ മൽസ്യം പൊതിഞ്ഞുകൊടുക്കാൻ ഈ മരത്തിന്റെ ഇലകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. കായ മാനുകളുടെ ഇഷ്ടഭോജ്യമാണ്‌. ഉണങ്ങിയ ഇല ആനക്കൊമ്പ്‌ പോളിഷ്‌ ചെയ്യാൻ ഉപയോഗിക്കാറുണ്ട്‌. ഇല പച്ചിലവളമായും കൊള്ളാം. പട്ടിപ്പുന്നയോട് നല്ല സാദൃശ്യമുള്ള മറ്റൊരു മരമാണ് മലമ്പുന്ന.

ഔഷധ യോഗങ്ങൾ

ചെടിയുടെ ഇലകൾ, പുറംതൊലി, കായ്കൾ എന്നിവ ക്ഷയിച്ച വാത, കഫ, ഗുദ ഫിസ്റ്റുല, മുറിവുകൾ, പ്രമേഹം, പ്രമേഹം, ന്യൂറിറ്റിസ്, പ്ലൂറിസി, ന്യുമോണിയ, കത്തുന്ന സംവേദനം എന്നിവ ശമിപ്പിക്കുന്നു.