Ayurvedic Medicinal Plants

Kodithoova         കൊടിത്തൂവ

Family: Euphorbiaceae
Botanical name: Tragia involucrata Linn
PLANT NAME IN DIFFERENT LANGUAGES
Sanskrit: Dusparsa, Duralabha, Yavasa, Ananta, Yavasa
English: Canchorie root-plant, Stinging nettle, climbing nettle
Hindi: Barhanta
Malayalam: Koduthoova, Kodithoova, Choriyanam
(കൊടിത്തൂവ, കടിത്തുമ്പ, ചൊറിയണം, കടിത്തുമ്പ)

കൊടിത്തൂവ

കേരളത്തിലുടനീളം നൈസർഗ്ഗികമായി കാണപ്പെടുന്ന ഒരു നിത്യഹരിത ഔഷധിയാണ്‌ കൊടുത്തൂവ അഥവാ കൊടിത്തൂവ. ഇത് തൊട്ടാൽ ചൊറിച്ചിൽ ഉണ്ടാക്കുന്നതിനാൽ ചൊറിയൊണങ്ങ് എന്ന് വിളിക്കുന്നു. പടരുന്ന നിത്യ ഹരിത ഓഷധിയാണ്. ചുറ്റിക്കയറുന്ന ഒന്നോ അതിൽകൂടുതലോ ശാഖകളുണ്ടാവും. ഇലകളുടെ കക്ഷങ്ങളിൽ റസീമുകളിൽ പൂക്കൾ ഉണ്ടാകുന്നു. പൂങ്കുലയുടെ താഴത്തെ ഭാഗത്ത് പെൺപൂക്കൾ കുറവാണ്; ആൺപൂക്കൾ മുകൾഭാഗത്ത് ധാരാളം. 3 വൃത്താകൃതിയിലുള്ള മിനുസമാർന്ന വിത്തുകൾ അടങ്ങിയ 3-ലോബ്ഡ് കാപ്സ്യൂളാണ് ഫലം. മുഴുവൻ ചെടിയും ഉപയോഗപ്രദമാണ്.

ഔഷധ യോഗങ്ങൾ

ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ് ചൊറിയണം അഥവാ കൊടിത്തൂവ. ശരീരത്തില്‍ അടിഞ്ഞു കൂടുന്ന ടോക്‌സിനുകളാണ് പല ആരോഗ്യ പ്രശ്‌നങ്ങളും വരുത്തി വയ്ക്കുന്നത്. ഇതിനുള്ള നല്ലൊരു പരിഹാരമാണിത്. ലിവര്‍, കിഡ്‌നി എന്നിവയെല്ലാം ശുദ്ധീകരിയ്ക്കുന്നു. രക്തശുദ്ധി വരുത്തുന്നതിനാല്‍തന്നെ രക്തദൂഷ്യം വഴിയുള്ള ആരോഗ്യ, ചര്‍മ പ്രശ്‌നങ്ങള്‍ക്ക് ഇതു നല്ലൊരു മരുന്നാണ്. ശരീരത്തിലെ കൊഴുപ്പിനെ പുറന്തള്ളുന്നു. വയറിന്റെ അസ്വസ്ഥതകള്‍ക്കും നല്ലൊരു മരുന്നാണ് ഇത്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. ശരീരത്തിലെ നീര്‍ക്കെട്ടു തടയാനും ഇത് നല്ലൊരു ഔഷധമാണ്. കിഡ്‌നിയുടെ ആരോഗ്യത്തിന് മികച്ചതാണിത്. യൂറിനറി ഇന്‍ഫെക്ഷന്‍, മൂത്രത്തില്‍ കല്ല് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം തന്നെയുള്ള മരുന്നാണിത്. നല്ല ഉറക്കം നല്‍കാനും സഹായിക്കുന്ന ഒന്നാണിത്.