Ayurvedic Medicinal Plants

Komatti                 കോമട്ടി, കടപ്പാല

Family: Euphorbiaceae (Castor family)
Genus: Excoecaria
Botanical name: Excoecaria agallocha
PLANT NAME IN DIFFERENT LANGUAGES
Sanskrit: agaru, gangwa, gaourai
Hindi: Gangiva, Tejbala
English: Blinding Tree, Milky mangrove, Blind-your-eye mangrove, River poison tree
Malayalam: Komatti, Kammetti, Kannampotti(കോമട്ടി, കടപ്പാല, കണ്ണാമ്പൊട്ടി)

കോമട്ടി, കടപ്പാല

യൂഫൊർബിയേസീ സസ്യക്കുടുംബത്തിൽ പ്പെട്ട ഒരു കണ്ടൽ വൃക്ഷമാണ് കടപ്പാല. ശാസ്ത്രനാമം എക്സ്കോക്കേറിയ അഗലോച്ച (Excoecaria agallocha). കണ്ണാമ്പൊട്ടി അഥവാ കമ്മട്ടി എന്നും പേരുണ്ട്. ഇന്ത്യയിൽ നദികളുടെ ഡെൽറ്റാ പ്രദേശങ്ങളിലാണ് ഈ സസ്യം ധാരാളമായി കാണുന്നത്. ബർമ്മയുടെ തീരപ്രദേശങ്ങളിലും, ശ്രീലങ്ക ,ആൻഡമാൻ–നിക്കൊബാർ ദ്വീപുകൾ, ഉത്തര ആസ്ട്രേലിയ, ന്യൂ കലിഡോണിയ എന്നിവിടങ്ങളിലും കടപ്പാല വളരുന്നുണ്ട്.

കടും പച്ചനിറത്തിലുള്ള ഇലകൾ ഏകാന്തരമായി ക്രമീകരിച്ചിരിക്കുന്നു. അനുപർണങ്ങൾ ഉണ്ട്. കടപ്പാലയുടെ പൂക്കൾ വളലരെ ചെറുതും മഞ്ഞ കലർന്ന പച്ച നിറത്തോടു കൂടിയതുമാണ്. സൗരഭ്യമുള്ള ഈ പൂക്കൾ കുലകളായിട്ടാണ് ഉണ്ടാകുന്നത്.

ഔഷധ യോഗങ്ങൾ

കഠിനമായ അൾസർ സുഖപ്പെടുത്തുന്നതിന് ലാറ്റെക്സ് ഉപയോഗിക്കുന്നു. കടപ്പാലയുടെ കറ വിരേചനത്തിനും ഗർഭച്ഛിദ്രത്തിനും ഔഷധമായി ഉപയോഗിക്കാറുണ്ട്; ഇത് മത്സ്യങ്ങൾക്കു വിഷമാണ്. കടപ്പാലയുടെ ഇലയ്ക്കും നേരിയതോതിൽ വിഷാംശമുണ്ട്.