Ayurvedic Medicinal Plants

Koova കൂവ, വെള്ളക്കുവാ

Family: Marantaceae
Genus: Maranta
Botanical name: Maranta arundinaceae Linn.
PLANT NAME IN DIFFERENT LANGUAGES
Sanskrit: Tuvaksheeri, Tugaksheeri
English: Arrowroot, West Indian arrowroot
Hindi: Tikhor
Malayalam: Koova, Vellakoova
( കൂവ, വെള്ളക്കുവാ )

കൂവ

രണ്ട് അടിയോളം പൊക്കം വയ്ക്കുന്ന ബഹുവർഷിയായ ഒരു ചെടിയാണ് ആരോറൂട്ട് അഥവാ കൂവ.(ശാസ്ത്രീയനാമം: Maranta arundinacea). കിഴങ്ങിൽ ധാരാളമായുള്ള അന്നജത്തിനായി വളർത്തുന്നു.  കിഴങ്ങ് ഭക്ഷ്യയോഗ്യമാണ്.  ചേരാച്ചിറകൻ ശലഭത്തിന്റെ ലാർവകൾ ഇതിന്റെ ഇലകൾ തിന്നാറുണ്ട്.

ഔഷധ യോഗങ്ങൾ

പണ്ട് കാലത്ത് അമ്പേറ്റ് ഉണ്ടാകുന്ന മുറിവ്, ചിലന്തി വിഷം ഏൽക്കുന്നത് മൂലമുള്ള ചൊറിച്ചിൽ എന്നിവിടങ്ങളിൽ കൂവ വെള്ളത്തിൽ ചാലിച്ച് പുരട്ടിയിരുന്നു. ആന്റിബാക്ടീരിയൽ, ആന്റിസെപ്റ്റിക് ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാലാണ് ഇത് മുറിവ് ഉണങ്ങാൻ സഹായിക്കുന്നു. ഗർഭിണികളിൽ ഉണ്ടാകുന്ന മലബന്ധം, ഛർദ്ദി എന്നിവയ്ക്ക് നല്ലൊരു ഔഷധമാണിത്. കൂടാതെ ഗർഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വളർച്ചയ്ക്ക് അത്യാവശ്യമായ ഫോളേറ്റ് കൂവയിൽ ധാരാളം ഉണ്ട്.
കൂവക്കിഴങ്ങും പൊടിയും മിതമായ ഭക്ഷണം ആവശ്യമുള്ള കുട്ടികളുടെയും മുതിർന്നവരുടെയും പോഷക ആവശ്യങ്ങൾ നിറവേറ്റുന്നതിന് അനുയോജ്യമായ ഭക്ഷണമാണ്.