Manjakoova മഞ്ഞക്കൂവ
Botanical name: Curcuma angustifolia Roxb.
PLANT NAME IN DIFFERENT LANGUAGES
Sanskrit: Tavakshira
English: East Indian Arrowroot, Bombay arrowroot, narrow-leaved turmeric
Hindi: Tikhur
Malayalam: Manjakoova, Kuva-kizhanna
മഞ്ഞക്കൂവ
കേരളത്തിൽ കൃഷിചെയ്യപ്പെടുന്ന കിഴങ്ങ് വർഗത്തിൽപ്പെട്ട ഒരു സസ്യമാണ് കൂവ (ഇംഗ്ലീഷ്: East Indian Arrowroot, ശാസ്ത്രീയനാമം:Curcuma angustifolia). കൂവയുടെ കിഴങ്ങ് ഒരു വിശേഷപ്പെട്ട ഭക്ഷണമാണ്.
കുറച്ചു കാലത്തിനു മുൻപ് വരെ നമ്മൾ മിക്കവരുടെയും വീട്ടുപറമ്പുകളിൽ ധാരാളമായി ഉണ്ടായിരുന്ന കിഴങ്ങുവർഗത്തിൽ പെട്ട ഒന്നാണ് കൂവ (Arrowroot). ഒരു വൈകുന്നേരത്തെ ആഹാരത്തിനുള്ള വക ഈ ചെടിയിൽ നിന്നു തന്നെ അന്ന് ലഭിക്കുമായിരുന്നു ഇന്ന് അതിന്റെ ഗുണം മനസ്സിലാക്കാതെ മിക്കവാറും വീടുകളിൽ നിന്ന് കുവ അപ്രത്യക്ഷമായിരിക്കുന്നു. കുട്ടിക്കാലത്ത് കുട്ടം കുടി കളിക്കുന്നതിനിടെ ഇടവേളകളിൽ തെല്ലു വിശക്കുമ്പോൾ ഓടിച്ചെന്ന് കുവ പിഴുത് പച്ചയായിത്തന്നെ അത് പങ്ക് വച്ച് കഴിച്ച ഓർമ ചിലർക്കെങ്കിലും ഉണ്ടാകും. അങ്ങനെയുള്ളവർക്ക് കൂവ ഒരു ഗൃഹാതുരതയാണ്.
തിരുവാതിര വ്രതം എടുക്കുന്ന സ്ത്രീകളുടെ പ്രധാന ആഹാരമായിരുന്നു കൂവ കുറുക്ക്. അതിനു കാരണം കുവ ഒരു എനർജി ഗിവിങ് ഫുഡ് ആണെന്നതാണ്. ഇത് കുടിച്ചാൽ ശരീരം വേഗത്തിൽ ക്ഷീണിക്കില്ല.
ഔഷധ യോഗങ്ങൾ
പണ്ട് കാലത്ത് അമ്പേറ്റ് ഉണ്ടാകുന്ന മുറിവ്, ചിലന്തി വിഷം ഏൽക്കുന്നത് മൂലമുള്ള ചൊറിച്ചിൽ എന്നിവിടങ്ങളിൽ കൂവ വെള്ളത്തിൽ ചാലിച്ച് പുരട്ടിയിരുന്നു. ആന്റിബാക്ടീരിയൽ, ആന്റിസെപ്റ്റിക് ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാലാണ് ഇത് മുറിവ് ഉണങ്ങാൻ സഹായിക്കുന്നത്.
ശരീരത്തിലെ നഷ്ടപ്പെട്ട ജലാംശം വീണ്ടെടുക്കാൻ കുവപ്പൊടി ആട്ടിൻ പാലിൽ ചേർത്ത് നൽകാറുണ്ട്. കുട്ടികൾക്ക് വയറ് സംബന്ധിയായ അസുഖങ്ങൾ ഉണ്ടാകുമ്പോൾ കുവപ്പൊടി വെള്ളത്തിലോ പാലിലോ തിളപ്പിച്ച് നൽകിയാൽ അസുഖം വേഗം സുഖപ്പെടുന്നതായി കാണാം.
കോളറ, വയറിളക്കം എന്നീ അസുഖങ്ങളാൽ ദുരിതം അനുഭവിച്ചിരുന്നവർക്ക് കൂവ അരച്ച് വെള്ളത്തിൽ കലക്കി തെളിച്ച് ഇടയ്ക്കിടയ്ക്ക് കുടിക്കാൻ കൊടുക്കുക പതിവായിരുന്നു. ഇത്തരക്കാർക്ക് മറ്റ് ആഹാരങ്ങൾ ദഹിക്കാതെ വരുമ്പോൾ കൂവ പെട്ടെന്ന് ദഹിച്ച് വയറിന് ആശ്വാസവും ശരീരത്തിന് കുളിർമയും ഉന്മേഷവും നൽകിയിരുന്നു.