Ayurvedic Medicinal Plants

Koratta             കൊരട്ട, തവിട്ടുമരം

Family: Myrtaceae
Genus: Rhodomyrtus
Botanical name: Rhodomyrtus tomentosa
PLANT NAME IN DIFFERENT LANGUAGES
Sanskrit:
Hindi:
English: Rose Myrtle, Ceylon Hill Gooseberry
Malayalam: Koratta, Kirattan, Thavittumarom, Thavattukoyya, Thaontay, Cherukotlampazham
(കൊരട്ട, തവിട്ടുമരം, ചെറുകൊട്ടിലാമ്പഴം, കാട്ടുപേര )

കൊരട്ട

കൊരട്ട, ചെറുകൊട്ടിലാമ്പഴം, എന്നെല്ലാം അറിയപ്പെടുന്ന തവിട്ടുമരം 5 മീറ്ററോളം ഉയരം വയ്ക്കുന്ന ചെറിയ ഒരു മരമാണ്. (ശാസ്ത്രീയനാമം: Rhodomyrtus tomentosa). തെക്ക്-തെക്ക് കിഴക്കേഷ്യ വംശജനാണ്. തീയിനെ തടയുന്ന ഒരു സസ്യമാണിത്. ഈ ആവശ്യത്തിനായി ഹിമാലയത്തിൽ നട്ടു വളർത്താറുണ്ട്. ചില രാജ്യങ്ങളിൽ അധിനിവേശസസ്യമായി കരുതപ്പെടുന്നു. തിന്നാൻ കൊള്ളുന്ന പഴങ്ങൾ കുട്ടികൾക്ക് വളരെ പ്രിയമുള്ളതാണ്. പഴത്തിൽ നിന്നും ജാമും ജെല്ലിയും ഉണ്ടാക്കാം. മലേഷ്യയിൽ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. നല്ലൊരു അലങ്കാരസസ്യമായ ഈ ചെടിയെ പലയിടത്തും ഉദ്യാനങ്ങളിൽ പരിപാലിച്ചുവരുന്നു.

ഔഷധ യോഗങ്ങൾ

മുകുളങ്ങളും, ഇളം ഇലകളും  വയറിളക്കം, കുരു, ഫ്യൂറൻകുലോസിസ്, രക്തസ്രാവം എന്നിവയിൽ ഗുണം ചെയ്യും. ഇലകളുടെ  കഷായം മുറിവുകൾ, ഇംപെറ്റിഗോ, കുരുക്കൾ എന്നിവയ്ക്ക് ആൻ്റിസെപ്റ്റിക് വാഷായി ഉപയോഗിക്കുന്നു.