Kottamullu കോട്ടമുള്ളു, തുടലി
Genus: : Ziziphus
Botanical name: Ziziphus xylopyrus
PLANT NAME IN DIFFERENT LANGUAGES
Sanskrit: Ghonta
Hindi: Kathber
English: Woody-fruited jujube
Malayalam: Kottamullu, Kotta (കോട്ടമുള്ളു, തുടലി, ചെറുതുടലി)
കോട്ടമുള്ളു
ഇലകൾ ഒന്നിച്ചു പൊഴിക്കുന്ന ഒരു സസ്യമാണ് തുടലി.(ശാസ്ത്രീയനാമം: Ziziphus xylopyrus). ശ്രീലങ്കയിലും ഇന്ത്യയിലും കണ്ടുവരുന്നു. ചെറിയ വള്ളിച്ചെടിപോലെയുള്ള വൻതുടലിയിൽ നിന്നും വ്യത്യസ്തമായി ചെറിയ വൃക്ഷമായി വളരുന്ന സസ്യമാണ് ചെറുതുടലി. ഭക്ഷണം, ഔഷധം, കാലിത്തീറ്റ, വനവൽക്കരണം എന്നിവയ്ക്കെല്ലാം ചെറുതുടലി ഉപയോഗിച്ചുവരുന്നു. ഇതിന്റെ തടി വയറ്റിലെ അസുഖത്തിന് മരുന്നുണ്ടാക്കാനും മദ്യം ഉണ്ടാക്കാനും ഉപയോഗിക്കുന്നു. കായ ഭക്ഷ്യയോഗ്യമാണ്. കരടിയ്ക്കും മാനിനും ഇഷ്ടമുള്ള പഴങ്ങൾ. തണ്ടിന് മുള്ളുണ്ട്.
ഔഷധ യോഗങ്ങൾ
ഹൈപ്പർ അസിഡിറ്റി, അണുബാധ, വയറുവേദന, മുറിവുകൾ ഉണക്കൽ, തൊണ്ടവേദന, ഛർദ്ദി, ഗർഭാശയ വീക്കം കൂടാതെ, പഴുത്തകായ് വാതം, പിത്തം, ചുട്ടുനീറൽ, ഇവക്കുനന്നു്. ചവർപ്പും കൈപ്പുംരസങ്ങളാണുള്ളതു്. രുചികരമാകുന്നു. കൃമിയെ വർദ്ധിപ്പിക്കും. അതുപോലെതന്നെ കഫത്തേയും. മലത്തെ ഇളക്കും. ഇതിന്റെ കായ് ചെറിയലന്തയുടെ കായേക്കാൾ ചെറുതാണു്.പഴുത്തകായ് വാതം, പിത്തം, ചുട്ടുനീറൽ, ഇവക്കുനന്നു്. ചവർപ്പും കൈപ്പുംരസങ്ങളാണുള്ളതു്. രുചികരമാകുന്നു. കൃമിയെ വർദ്ധിപ്പിക്കും. അതുപോലെതന്നെ കഫത്തേയും. മലത്തെ ഇളക്കും. ഇതിന്റെ കായ് ചെറിയലന്തയുടെ കായേക്കാൾ ചെറുതാണു്.