Ayurvedic Medicinal Plants

Kozhinjil                  കൊഴിഞ്ഞിൽ

Family: Fabaceae (pea family)
Genus: Tephrosia
Botanical name: Tephrosia purpurea (Linn.)
PLANT NAME IN DIFFERENT LANGUAGES
Sanskrit: Sarapunkha, Bana, Banapunkha, Pleehasatru
Hindi: Saraphonka
English: Purple tephrosia, Wild indigo, Fish Poison, Tephrosia
Malayalam: Kozhinjil, Kattamari, Kozhuva( കൊഴിഞ്ഞിൽ )

കൊഴിഞ്ഞിൽ

ഉഷ്ണമേഖലയിൽ കണ്ടുവരുന്ന ഒരു സസ്യമാണ് കൊഴിഞ്ഞിൽ ഇവ സാവധാനം വളരുന്ന സ്വഭാവമുള്ളവയാണ്. ഈ ചെടി ഹവായി ദ്വീപ് വാസികൾ മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്നു. ഔഷധ ഗുണങ്ങൾ കൂടാതെ ഈ ചെടിയുടെ ഇലകളിലും കായ്കളിലും റ്റെഫ്രോസിൻ എന്ന ആൽക്കല്ലോയിഡ് മത്സ്യങ്ങളുടെ പേശികളെ തളർത്തുന്നു, എന്നാൽ സസ്തനികൾക്കും ഉഭയജീവികൾക്കും ഇവ ബാധകമല്ല. തെങ്ങ് പോലെയുള്ള വിളകളുടെ ഇടയിൽ വളത്തിന്റെ ആവശ്യത്തിനായി ഇവ വെച്ചുപിടിപ്പിക്കാറുണ്ട്. ഇന്ത്യയില്‍ ഉടനീളം സമതല പ്രദേശങ്ങളില്‍ കണ്ട് വരുന്നു. തരിശു ഭൂമിയിലും ഇവ കാണപ്പെടാറുണ്ട്.

ഔഷധ യോഗങ്ങൾ

കൃമിശല്യം തടയുന്നതിനും, ചൊറിമാറുന്നതിനും, വയറുവേദന ശമിക്കുന്നതിനും, ദന്തരോഗങ്ങൾ ശമിക്കുന്നതിനും, ദന്ത സംരക്ഷണത്തിനും, വാതരോഗം ശമിക്കുന്നതിനും, രക്തദോഷം മാറുന്നതിനും, വായൂശല്യം മാറുന്നതിനും, വയറു പെരുക്കം മാറുന്നതിനും, ഹൃദയരോഗങ്ങൾ ശമിക്കുന്നതിനും ഉപയോഗിക്കുന്നു.