Ayurvedic Medicinal Plants

Kshirakakoli              ക്ഷീരകാകോളി

Family: Liliaceae (Lily family)
Genus: Lilium
Botanical name: Lilium polyphyllum
PLANT NAME IN DIFFERENT LANGUAGES
Sanskrit: Kakoli, Ksirakakoli
Hindi: Kalihari, Ksirakakoli
English: White Himalayan Lily, Many-leaved lily
Malayalam: Kshirakakoli, Ksirakakoli (ക്ഷീരകാകോളി, കാകോളി)

ക്ഷീരകാകോളി

ഹിമാലയത്തിൽ അപൂർവ്വമായി കാണപ്പെടുത്ത ഒരു ലില്ലിപ്പൂവാണ് ക്ഷീരകാകോളി. (ശാസ്ത്രീയനാമം: Lilium polyphyllum).

ആയുർവേദഗ്രന്ഥങ്ങളിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ളതും ച്യവനപ്രാശം പോലെയുള്ള ചില ഔഷധങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നതും എന്നാൽ കിട്ടാൻ അത്ര എളുപ്പമല്ലാത്തതുമായ എട്ട് ഔഷധസസ്യങ്ങളുടെ സമാഹാരമാണ് അഷ്ടവർഗ്ഗം. ഈ അഷ്ടവർഗ്ഗം ത്തിൽ പെട്ടതാണ് ക്ഷീരകാകോളി.

കാകോളി, ക്ഷീരകാകോളി എന്നീ രണ്ടു സസ്യങ്ങളും ഹിമാലയം, നേപ്പാൾ, ചൈന തുടങ്ങിയ സ്ഥലങ്ങളിൽ കണ്ടുവരുന്നു. കാകോളി ഇഞ്ചി വർഗ്ഗത്തിൽപ്പെട്ട ചെടിയാണ് സിംഗിബെറേസി കുടുംബത്തിൽപ്പെട്ടതും, ക്ഷീരകാകോളി ലില്ലിപ്പൂവാണ് ലിലിയേസി കുടുംബത്തിൽപ്പെട്ടതുമാണ്. ഇവയുടെ രണ്ടിന്റെയും കിഴങ്ങുകളാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് . ഇവയുടെ രണ്ടിന്റെയും കിഴങ്ങുകൾ ഏതാണ്ട് ശതാവരിയുടെ കിഴങ്ങുപോലെയാണ്. എന്നാൽ ക്ഷീരകാകോളിയുടെ കിഴങ്ങിന് കുറച്ചു വെളുപ്പു നിറം കൂടുതലായിരിക്കും. കാകോളിയുടെ കിഴങ്ങ് മുറിച്ചാൽ പാലൊലിക്കും. പാലിൻ്റെ ഗന്ധം കാണും. ഇവയുടെ രണ്ടിന്റെയും കിഴങ്ങുകൾക്ക് ഔഷധഗുണം പോലെയാണ്. ഇതിൻ്റെ കിഴങ്ങുകൾ കിട്ടാത്തപക്ഷം അമുക്കുരമാണ് പകരം ചേർക്കുന്നത്.

ഔഷധ യോഗങ്ങൾ

ദേഹത്തെ തടിപ്പിക്കും,വാതപിത്തജ്വരം, രക്തദോഷം, ചുട്ടുനീറൽ, ക്ഷയം, തണ്ണീർദാഹം എന്നിവയെ ശമിപ്പിക്കും, കഫശുക്ലവർദ്ധനമാണ്, പുരുഷൻമാരിലെ ലൈംഗീകശേഷി വർദ്ധിപ്പിക്കും,ആസ്മ, ശരിരത്തിലുണ്ടാകുന്ന നീർക്കെട്ടുകൾ എന്നിവ ശമിപ്പിക്കും.