Ayurvedic Medicinal Plants

Kudampuli          കുടംപുളി

Family: Clusiaceae
Genus: Garcinia
Botanical Name: Garcinia gummi-gutta (Linn.) Robs.
PLANT NAME IN DIFFERENT LANGUAGES
Sanskrit: Vrikshamla
English: Indian garcinia
Hindi: Bilatti amli
Malayalam: Kudampuli, Kudappuli, Marappuli
( കുടംപുളി. പിണംപുളി, മീൻപുളി, ഗോരക്കപ്പുളി, പിണാർ, പെരുംപുളി, കുടപ്പുളി, കൊടപ്പുളി, മരപ്പുളി, തോട്ടുപുളി )

കുടംപുളി

ഒരു ഉഷ്ണമേഖലയിൽ വളരുന്ന കുടം‌പുളി ഒരു നിത്യഹരിത വൃക്ഷമാണ്‌. ഏകദേശം 20 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഇതിന്റെ തടിക്ക് 75 സെന്റീമീറ്റർ വരെ വ്യാസമുണ്ടായിരിക്കും. ആൺ പൂക്കളും പെൺ പൂക്കളും വെവ്വേറെ വൃക്ഷങ്ങളിൽ കുലകളായി കാണപ്പെടുന്നു. പൂക്കൾക്ക് മഞ്ഞ കലർന്ന വെള്ള നിറമാണുള്ളത്. ഇതിൽ ആൺ പൂക്കൾ പെൺ‌പൂക്കളെ അപേക്ഷിച്ച് ചെറുതായിരിക്കും. വിളഞ്ഞ കായ്കൾക്ക് മഞ്ഞ നിറമാണുള്ളത്. കായ്കൾക്ക് 6 സെന്റീമീറ്റർ വരെ വ്യാസമുണ്ടായിരിക്കും. കായ് വിത്തു നീക്കം ചെയ്ത് ഉണക്കിയെടുത്തതാണ്‌ കറികളിൽ ഉപയോഗിക്കുന്നത്. കറികൾക്ക് പർപ്പ‌ൾ നിറം നൽകുന്നതു കൂടാതെ മധുരവും പുളിയും കലർന്ന സ്വാദും നൽകുന്നു.

ഔഷധ യോഗങ്ങൾ

ആയുർവേദത്തിൽ കഫം, അതിസാരം (ഇത് ജാതിക്ക കൂട്ടി ഉപയോഗിക്കുന്നത് നല്ലതാണ്.) വാതം തുടങ്ങിയ അസുഖങ്ങൾക്കായി നിർമ്മിക്കുന്ന ഔഷധങ്ങളിലും ചേരുവകളായി ഉപയോഗിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ഔഷധങ്ങളിൽ ഇത് ഉപയോഗിക്കുന്നു.പുളി ലേഹ്യത്തിലെ ഒരു ചേരുവയാണ് കുടം പുളി.

കുടംപുളിയുടെ വേര് അണലിയുടെ കടി മൂലം ശരീരമാസകലം ഉണ്ടാകുന്ന വീക്കത്തിന് പരിഹാരം കാണാവുന്നതാണ്.