Kudangal കുടങ്ങൽ, കുടകൻ
Genus: Centella
Botanical name: Centella asiatica Linn / Hydrocotyle asiatica Lin
PLANT NAME IN DIFFERENT LANGUAGES
Sanskrit: Mandukaparni, Manduki
English: Indian pennywort
Hindi: Brahmamandooki, Bemgsag
Malayalam: Kudangal, Muthil
കുടങ്ങൽ
അപ്പിയേസീ സസ്യകുടുംബത്തിലെ നിലത്തുപടർന്നുവളരുന്ന ഒരു സസ്യമാണ് മുത്തിൾ (Centella Asiatica). കരിന്തക്കാളി, കരിമുത്തിൾ, കുടകൻ, കുടങ്ങൽ, കൊടുങ്ങൽ, സ്ഥലബ്രഹ്മി എന്നിങ്ങനെ പല പേരുകളിൽ ദേശവ്യത്യാസം അനുസരിച്ച് അറിയപ്പെടുന്നു.
ചതുപ്പുപ്രദേശങ്ങളിലോ നല്ല ജലാംശം ലഭിക്കുന്ന പ്രദേശങ്ങളിലോ വളരുന്നു. നിലത്ത് പറ്റി വളരുന്ന ഇതിന്റെ ഇലക്ക് തലച്ചോറിന്റെ ആകൃതിയാണുള്ളത്.
ഔഷധ യോഗങ്ങൾ
തണ്ട്, ഇല, വേര് എന്നിവയാണ് ഔഷധത്തിന് ഉപയോഗിക്കുന്നത് ന്യൂറോ ടോക്സിക് പാമ്പിൻ്റെ( Cobra and Indian krait) ചികിത്സയ്ക്കായി കുടങ്ങൽ ഔഷധ ചെടി ഉപയോഗിക്കുന്നു. ഈ ഔഷധ സസ്യം മനുഷ്യനിലെ ഞരമ്പുകൾക്ക് ഊർജം പകരുന്നു. കൂടാതെ ഹെപ്പറ്റൈറ്റിസ് ബി യുടെ ചികിത്സയിലും മുത്തിൾ ഉപയോഗിക്കുന്നുണ്ട്.
ബുദ്ധി, ഓർമ്മശക്തി എന്നിവ വർദ്ധിപ്പിക്കും. ഉറക്കം വരുത്തും. ഹൃദയത്തിന്റെ സങ്കോചക്ഷമത കൂട്ടും.ചർമ്മരോഗങ്ങൾ, കുഷ്ഠം, വാതം, മൂത്രാശയരോഗങ്ങൾ, ഭ്രാന്ത്, ഉന്മാദം, മന്ദബുദ്ധി ഇവയ്ക്കുള്ള മരുന്നാണ്.
ബ്രഹ്മരസായനം, പഫനാദി ഘൃതം, പഫനാദി തൈലം എന്നിവയിൽ ചേർക്കുന്നു.