Kumbil കുമ്പിൾ
Genus: Gmelina
Botanical name: Gmelina arborea
PLANT NAME IN DIFFERENT LANGUAGES
Sanskrit: Kashmarya, Madhuparni, Kumbhika, Gambhari
Hindi: Gambhara, Gamari
English: Coomb tree, Cashmeri tree
Malayalam: Kumbil, Kumizu(കുമ്പിൾ, കുമിഴ് )
കുമ്പിൾ
ഭാരതത്തിലെ മിക്കവാറും വനപ്രദേശങ്ങളിൽ കാണാപ്പെടുന്ന ഒരു ഇലപൊഴിയും മരമാണ് കുമ്പിൾ (ശാസ്ത്രീയ നാമം:Gmelina arborea). കുമിഴ് എന്നും ഇത് അറിയപ്പെടുന്നു.
ഇടത്തരം വലിപ്പത്തിൽ വളരുന്ന ഒരു മരമാണിത്. മരപ്പട്ടയ്ക്ക് വെളുപ്പോ ചാരനിറമോ ആയിരിക്കും. തടി ചാര നിറം കലർന്ന വെള്ള നിരത്തിൽ കാണപ്പെടുന്നു. ഇലകൾ ഹൃദയാകാരത്തിൽ അഗ്രം കൂർത്തവയാണ്. ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. സഹപത്രങ്ങൾ ഉള്ള പൂങ്കുലയ്ക്ക് ഏകദേശം 30 സെന്റീമീറ്റർ വരെ നീളമുണ്ടാകും. പൂക്കൾ വലുതും മഞ്ഞനിറവും ആയിരിക്കും. ബാഹ്യദളപുടം ദീർഘസ്ഥയിയായിരിക്കും. സംയുക്തദളപുടം പരന്ന് ചോർപ്പിന്റെ ആകൃതിയിൽ കാണപ്പെടുന്നു. ഇതിൽ 4 കേസരങ്ങൾ ആണുള്ളത്. അണ്ഡാശയത്തിന് 4 അറകളാണുള്ളത്. ഒരു ഫലത്തിൽ ഒന്നോ രണ്ടൊ വിത്തുകൾ ഉണ്ടായിരിക്കും.
ഔഷധ യോഗങ്ങൾ
ദശമൂലത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു ഔഷധമാണിത്. പത്തു തരം വേരുകൾ ചേരുന്നതിനാൽ ആണ് ദശമൂലം എന്നു പറയുന്നത്. കൂവളം, മുഞ്ഞ, പാതിരി, പലകപ്പയ്യാനി, ഓരില, മൂവില, ആനച്ചുണ്ട, ചെറുചുണ്ട, ഞെരിഞ്ഞിൽ എന്നിവ ഉൾപ്പെടുന്നു. ഇതിൽ ആദ്യത്തെ അഞ്ചെണ്ണത്തിനെ “മഹാപഞ്ചമൂലം” എന്നും അവസാനത്തെ അഞ്ചെണ്ണത്തിനെ “ഹ്രസ്വപഞ്ചമൂലം” എന്നും പറയുന്നു. ഇതിൽ മഹാപഞ്ചമൂലത്തിൽ പെടുന്ന ഒന്നാണ് കുമ്പിൾ. ഇത് നല്ലഒരു വേദന സംഹാരിയും, നീർതാഴ്ച, ജലദോഷം ജ്വരം ഇവ മറുന്നതിനും ഉപയോഗിക്കുന്നു.