
Kunampala കൂനൻപാല
Botanical name: Tabernaemontana dichotona Roxb / Tabernaemontana alternifolia
PLANT NAME IN DIFFERENT LANGUAGES
Sanskrit: Kambillaka, Ksheerini
English:
Hindi: Nag Kuda
Malayalam: kunampala ,Kuruttupala, Koonampala, Kampippala
കൂനൻപാല
അപ്പോസൈനേസീ കുടുംബത്തിലെ ഒരു ചെറുവൃക്ഷമാണ് കുന്നിൻപാല. (ശാസ്ത്രീയനാമം: Tabernaemontana alternifolia).
തണ്ടിലും മറ്റും വെള്ളനിറത്തോടുകൂടിയുള്ള കറയുള്ള ഈ മരം അലങ്കാരത്തിന്നായി ഉപയോഗപ്പെടുത്താറുണ്ട്. 7-10 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ഡിസംബർ മുതൽ മെയ് വരെയുള്ള സമയങ്ങളിലാണു പുഷ്പിക്കാറുള്ളത്. പൂക്കൾ വെള്ളനിറത്തിലുള്ളവയാണ്. കേരളത്തിലെ ഈർപ്പവനങ്ങളിൾ നന്നായി വളരുന്നു. പാലമരങ്ങളുടെ കുടുംബത്തിൽ പെടുന്ന ഈ മരവും പൂർണ്ണമായും ഇലപൊഴിക്കുന്നവയാണ്. ഇലകൾ മുഖാമുഖമായി വളരുന്നു. വെള്ള നിറത്തിലുള്ള പൂവാണ് കുന്നിൻപാല. ഈ ചെടിയിൽ ഉണ്ടാവുന്ന കായയാണ് പാലയ്ക്ക. ഒരു ഞെട്ടിയിൽ രണ്ടെണ്ണം വീതമുള്ള, നടുഭാഗം വളഞ്ഞ ആകൃതിയുള്ള കായകൾ മൂക്കുമ്പോൾ പച്ചനിറം മാറി ഓറഞ്ച് നിറമാവും. കായ ഞെട്ടിയിൽനിന്ന് അടർത്തിയാൽ പാലുപോലെയുള്ള ദ്രാവകം ഒഴുകിവരുന്നതു കാണാം.
ഔഷധ യോഗങ്ങൾ
ഔഷധഗുണമുള്ള ഈ വൃക്ഷം ഒരലങ്കാരത്തിനു വേണ്ടിയും വളർത്താറുണ്ട്. കുന്നിൻപാല കറ മുറിവുണക്കാനും വിഷത്തിനെതിരായും ഉപയോഗിക്കാറുണ്ട്. മൃദുവായ ഇതിന്റെ തടിക്ക് വെള്ളനിറമാണ്.
വിഷചികിത്സയ്ക്കും ശരീരത്തിലെ ചിലന്തി കടി മൂലമുള്ള ചൊറിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്ന ഔഷധ എണ്ണ തയ്യാറാക്കാൻ കുന്നമ്പാലയുടെ വേരിൻ്റെ തൊലി ഉപയോഗിക്കുന്നു.