Ayurvedic Medicinal Plants

Lanta         ലന്ത, ഇലന്ത

Family: Rhamnaceae (Ber family)
Genus: Ziziphus
Botanical name: Ziziphus mauritiana
PLANT NAME IN DIFFERENT LANGUAGES
Sanskrit: Badara, Kola, Koli
Hindi: Ber, Beri
English: Indian jujube, Indian plum Ber, Chinee Apple, Jujube, Indian plum, Chinese date
Malayalam: Lanta, Ilanta, Lanthappazham, Peruntudari

(ലന്ത,ഇലന്ത )

ലന്ത

പത്തു മീറ്ററോളം ഉയരെ വള്ളികൾപോലെയുള്ള ശാഖകളും ചെറിയ ഇലകളുമായി കാണുന്ന നിത്യഹരിതസസ്യമാണ് ലന്ത അഥവാ ഇലന്ത.(ശാസ്ത്രീയനാമം: Ziziphus mauritiana). വർഷം മുഴുവൻ കായ്ക്കുന്ന പ്രകൃതം. ചെറു ശിഖരങ്ങളിലാണ് കായ്കൾ ധാരാളമായി ഉണ്ടാവുക. ഇളംമഞ്ഞ നിറമാകുന്നതോടെ ഇവ ശേഖരിച്ച് മാധുര്യത്തോടെ കഴിക്കാം. ഏതുതരം മണ്ണിലും അതിജീവിച്ച് വളരുന്ന പ്രകൃതമാണ് ഇലന്തയ്ക്ക്. പരിചരണവും കുറച്ചുമതി. വളർച്ചയ്ക്ക് സൂര്യപ്രകാശം അനിവാര്യമാണ്. നന്നായി ശിഖരങ്ങളോടെ പടർന്നുപന്തലിച്ച് വളരുന്ന ഇത് നടാൻ തുറസ്സായ പ്രദേശങ്ങളാണ് അനുയോജ്യം. ഇലന്തപ്പഴങ്ങൾ ജീവകം സി-യും ധാരാളം ധാതുലവണങ്ങളുംകൊണ്ട് സമ്പുഷ്ടമായതിനാൽ ‘അമരത്വത്തിന്റെ പഴം’ എന്ന പേരിൽ അറിയപ്പെടുന്നു. ഇലന്തപ്പഴങ്ങൾ തുടർച്ചയായി കഴിച്ചാൽ വാർധക്യംപോലും അകറ്റാമത്രെ. തായ്ലൻഡിൽനിന്നുവന്ന വലിയ പഴങ്ങൾ ഉണ്ടാകുന്ന ഇലന്തച്ചെടികൾക്ക് നാട്ടിൽ പ്രചാരമേറുകയാണ്.

ഔഷധ യോഗങ്ങൾ

ഈ വൃക്ഷത്തിന്റെ പഴം പനി കുറയ്ക്കുന്നു. കഫം ചുമച്ച് തുപ്പിക്കളയുവാൻ (expectorant) സഹായിക്കുന്നു. ലന്തയുടെ തൊലി കൊണ്ടുണ്ടാക്കിയ കഷായം വൃണങ്ങൾ ശുദ്ധി ചെയ്യുവാൻ ഉപയോഗിക്കുന്നു. മരുന്നുകളുടെ ദുഃസ്വാദ് ഒഴിവാക്കുവാൻ ഇലകൾ കടിച്ചു ചവയ്ക്കാമെന്ന് അഷ്ടാംഗഹൃദയം. പശ ചില നേത്ര രോഗങ്ങളിൽ ഉപയോഗിക്കുന്നു.