Ayurvedic Medicinal Plants
velvet leaf

Madhuracheera            മധുരച്ചീര, മലയച്ചീര

Family: Euphorbiaceae
Genus: Sauropus
Botanical name: Sauropus androgynus
PLANT NAME IN DIFFERENT LANGUAGES
Sanskrit: Svadutandula
English: Tropical asparagus, Chekkurmanis
Hindi:
Malayalam: Madhuracheera, Velichera, Malay Cheera.
(മലയച്ചീര, മധുരച്ചീര, ബ്ലോക്കുചീര, വേലിച്ചീര, പീലീസ്, പാണ്ടിമുരിങ്ങ, മൈസൂർ ചീര)

മധുരച്ചീര

കേരളത്തിൽ കാണപ്പെടുന്ന ഒരു ചീരയിനമാണ് മലയച്ചീര. (ശാസ്ത്രീയനാമം: Sauropus androgynus).

ഇതിന്റെ ഇല സാധാരണ പച്ചക്കറിയായി ഉപയോഗിക്കുന്നു. ശാഖകളായി വളരുന്ന ചെടിയുടെ തണ്ട് പച്ചനിറത്തിൽ കാണപ്പെടുന്നു. ഇലകൾ സന്മുഖമായി ഇലത്തണ്ടുകളിൽ ക്രമീകരിച്ചിരിക്കുന്നു. വെള്ളനിറത്തിൽ നെരിയ ചുവപ്പ് പടർന്ന പൂക്കൾ വൃത്താകൃതിയിൽ 4-5 ഇതളുകൾ വരെയുണ്ടാകാം. കായ്കൾ വെള്ള നിറത്തിലോ വെള്ള കലർന്ന ചുവപ്പോ നിറത്തിലോ ആയിരിക്കും. കായ്കളിൽ 4-5 വിത്തുകൾ വരെയുണ്ടാകാം.

വെയിലിനെ ചെറുക്കാന്‍ ഈ സസ്യത്തിന് അപാര കഴിവുണ്ട്. വേനല്‍ക്കാലത്ത് ജലസേചനം കൊടുക്കുകയാണെങ്കില്‍ ധാരാളം ഇല ലഭിക്കും.

ഔഷധ യോഗങ്ങൾ

ഉയർന്ന ആൻ്റിഓക്‌സിഡൻ്റ് ശേഷിയുള്ള ഒരു ഔഷധ സസ്യമാണ് മലയച്ചീര അഥവാ മധുരച്ചീര. ഈ ചെടിയുടെ ഇലകൾ പരമ്പരാഗതമായി ചില രോഗങ്ങൾ ചികിത്സിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നു.

ഇലകൾ കൊണ്ട് ഉണ്ടാക്കുന്ന കഷായം പനിയും അൾസറും ചികിത്സിക്കാൻ  ഉപയോഗിക്കുന്നു. ഉറക്കത്തിൽ കൂർക്കംവലിക്കുന്നതിനും പല്ല് കടിക്കുന്നതിനുമുള്ള ഒരു നാടോടി പ്രതിവിധിയാണ്.