
Makkipoovu മക്കിപ്പൂവ്
Genus: Artemisia
Botanical name: Artemisia maritima
PLANT NAME IN DIFFERENT LANGUAGES
Sanskrit: Chauhara, Keetamari, Damanaka, Madanaka, Yavani
Hindi: Nagadona, Davana, Kiramani
English: Indian Worm wood, Fleabane, Mugwort, Worm seed
Malayalam: Makkipoovu, Kolunnu, Masipatri
മക്കിപ്പൂവ്
വടക്കെ ഇന്ത്യയിൽ കാശ്മീർ മുതൽ കുമയോൺ വരെ 2000 മുതൽ 3000 മീറ്റർ ഉയരമുള്ള സ്ഥലങ്ങളിൽ വളരുന്ന ചെടിയാണ്. (ശാസ്ത്രനാമം Artemisia Maritima L.) വളരെ സുഗന്ധമുള്ള ഔഷധിയാണ് മക്കിപ്പൂവ്. ഒരു മീറ്റർ വരെ ഉയരത്തിൽ ഇത് വളരുന്നു. ചുവട്ടിൽ നിന്ന് ധാരാളം ശിഖരങ്ങൾ ഇതിനുണ്ട്. കൊളുന്നിന്റെ പുതിയ തലപ്പുകൾ വെള്ള രോമങ്ങൾകൊണ്ട് പൊതിഞ്ഞിരിക്കും. ഇതിന്റെ വിളറിയ പച്ച നിറമുള്ള ഇലകൾ ചെറിയ വിള്ളലുകൾ കൊണ്ട് നിറഞ്ഞതാണ്. കൊളുന്നിന്റെ തളിരിലിലകൾ, പൂത്തലപ്പ്, വിത്ത് എന്നിവയാണ് ഔഷധ ഭാഗങ്ങൾ.
ഔഷധ യോഗങ്ങൾ
കൃമിനാശകമായി ഉപയോഗിക്കുന്നു. കൊളുന്നിന്റെ പുത്തലപ്പുകളിൽ നിന്നും തളിരിലകളിൽ വേർതിരിച്ചെടുക്കുന്ന സാന്റോണിന് ഉദര കൃമികളെ നശിപ്പിക്കാനുള്ള ശേഷിയുണ്ട്. ഇതിന്റെ തളിരിലയും പൂത്തലപ്പും അരച്ചോ ചൊടിച്ചോ കഴിച്ചാലും ഉദര കൃമിയെ നശിപ്പിക്കുവാൻ കഴിയും.