Ayurvedic Medicinal Plants

Malainchi                  മലയിഞ്ചി

Family: Zingiberaceae
Botanical name : Alpinia zerumbet (Pers.) B.L.Burtt & R.M.Sm.
PLANT NAME IN DIFFERENT LANGUAGES
Sanskrit: Vanardraka, Stulagrandhi
English: Jungle ginger
Hindi : Banada, Narkachur
Malayalam : Malainchi
(മലയിഞ്ചി)

മലയിഞ്ചി

ഇഞ്ചിയുടെ കുടുംബത്തിൽപ്പെട്ട, ചൈനീസ് വംശജനായ ഒരു ഔഷധസസ്യമാണ് മലയിഞ്ചി.(ശാസ്ത്രീയനാമം: Alpinia zerumbet). ഇന്ത്യയിൽ എല്ലായിടത്തും കാണാറുണ്ട്. പശ്ചിമഘട്ടത്തിലെ കാടുകളിൽ വന്യമായി വളരാറുണ്ട്. ഒന്നര മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെടിയുടെ കിഴങ്ങാണ് ഔഷധാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്.

കുറച്ചുനാൾ മുമ്പുവരെ ഒരു കാട്ടു ചെടിയായി പരിഗണിക്കപ്പെട്ടിരുന്ന ഈ സസ്യം ഇപ്പോൾ ഹൈറേഞ്ചിലെ കുന്നിൻ ചെരുവുകളിൽ വിപുലമായി കൃഷി ചെയ്യപ്പെടുന്നു. കൃഷി ചെയ്യുന്ന ഏതു വിളയും ആക്രമിക്കുന്ന കാട്ടുപന്നി മലയിഞ്ചിയെ ഒഴിവാക്കുന്നു. ഇതിന്റെ രൂക്ഷ ഗന്ധവും സ്പർശിച്ചാൽ പൊള്ളും എന്നതിനാലും കാട്ടുപന്നികൾക്ക് ഇവ അസ്പ്രശ്യമാണ്. അതുകൊണ്ടുതന്നെ പന്നിതൊടാചെടി എന്ന് മറ്റൊരു പേരും കൂടി ഇതിനുണ്ട്.

ഔഷധ യോഗങ്ങൾ

ഉദരസംബന്ധമായ പലരോഗങ്ങൾക്കും ആയുർവേദത്തിൽ മലയിഞ്ചി എന്നറിയപ്പെടുന്ന ഈ ചെടിയുടെ കിഴങ്ങുകൾ ഉപയോഗിക്കപ്പെടുന്നു. ഹൃദയാരോഗ്യത്തിനും കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും ആയുർവേദത്തിൽ ഇവയ്ക്ക് ഉപയോഗം ക്രമങ്ങൾ ഉണ്ട്. ചില സുഗന്ധദ്രവ്യങ്ങളിലും മലയിഞ്ചി ഒരു പ്രധാന ഘടകമാണ്.

ഒരു വെറ്റിനറി സർജൻ പറഞ്ഞു തന്ന അറിവ് : പശു, എരുമ  തുടങ്ങിയവ റബ്ബർ പാൽ കുടിച്ചാൽ മലയിഞ്ചി നീർ  300 മില്ലി (വെള്ളം ചേർക്കാതെ), ചെറുനാരങ്ങാ 25 എണ്ണം പിഴിഞ്ഞു എടുത്ത നീര് ചേർത്തു കുടിപ്പിക്കുക.

തിർത്തും അവശയായ നാൽക്കാലിക്കു കൊടുത്തു ഫലം കിട്ടി. കട്ടിയായ റബർ പൊടിഞ്ഞു വയറ്റിൽ നിന്നു പോയി.