Malataghi മലതാങ്ങി
Botanical name: Diploclisia glaucescens
PLANT NAME IN DIFFERENT LANGUAGES
Sanskrit: laghu patha
English: Abuta, Barbasco
Hindi: Bhatvel, Padh, Velvet leaf
Malayalam: Malataghi, Malathaant
മലതാങ്ങി
മലതാങ്ങി മരങ്ങളിൽ കയറി വളരുന്ന വലിയ ഒരു വള്ളിച്ചെടിയാണ്. (ശാസ്ത്രീയനാമം: Diploclisia glaucescens). കേരളത്തിൽ എല്ലായിടത്തും കണ്ടുവരുന്ന ഈ വള്ളിച്ചെടി ഒരു ഔഷധസസ്യമാണ്.
ഉഷ്ണമേഖലാ രാജ്യങ്ങളിൽ സർവസാധാരണമായി കണ്ടുവരുന്ന ഒരു ദുർബല കാണ്ഡസസ്യമാണ് മലതാങ്ങി. ചെറിയമലതാങ്ങി, പടുവള്ളി, വട്ടുവള്ളി എന്നെല്ലാം പേരുകളുള്ള ഈ ചെടി കേരളത്തിലെ കാടുകളിലും നാട്ടിൻപുറങ്ങളിലും സാധാരണമായി കണ്ടുവരുന്നു. ആയുർവേദ ഔഷധങ്ങളിൽ മലതാങ്ങി ഉപയോഗിക്കാറുണ്ട്.
വനംവകുപ്പ് ഉദ്യോഗസ്ഥർ മൂക്കുതല ക്ഷേത്രത്തിലെത്തി പൂത്തുലഞ്ഞത് മലതാങ്ങിതന്നെയാണെന്ന് സ്ഥിരീകരിച്ചു. 200 വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന അപൂർവ്വ സസ്യം, മലതാങ്ങി എന്നു പറയപ്പെടുന്നു
ഔഷധ യോഗങ്ങൾ
ഇതിന്റെ ഇല സ്ത്രീകൾക്ക് പ്രസവശേഷവും ആർത്തവസമയത്തും കുറുക്കിക്കൊടുക്കാറുണ്ട്. ഗർഭപാത്രത്തിന് ബലം നൽകുമെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. പൂത്തും കായ്ചും കണ്ടിട്ടില്ല. ഇല അരച്ചോ പിഴിഞ്ഞോ വെള്ളത്തിൽ ചേർക്കുമ്പോൾ വെള്ളം കട്ടിയാകും. അസ്ഥിസംബന്ധമായുള്ള പ്രശ്നങ്ങൾക്കും ഗുണകരമാണ്.