Ayurvedic Medicinal Plants
velvet leaf

Mallikamutti          മല്ലികമുട്ടി

Family: Rubiaceae (Coffee family)
Genus: Pavetta
Botanical name: Pavetta indica
PLANT NAME IN DIFFERENT LANGUAGES
Sanskrit: Papata, Tiyakphala
Hindi: Kankara, Kathachampa
English: Indian Pavetta, Indian Pellet Shrub
Malayalam: Mallayamutti, Mallikamutti, Pavatta
( മല്ലികമുട്ടി )

മല്ലികമുട്ടി

റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ പാവട്ടയിലെ ഒരു സ്പീഷിസാണ് മല്ലികമുട്ടി. (ശാസ്ത്രനാമം: Pavetta indica) ധാരാളം ഇലകളായി കുറ്റിച്ചെടിയായി വളരുന്ന സസ്യം 2-4 മീറ്റർ ഉയരത്തിൽ വളരുന്നു. ഇലകൾക്ക് 6-15 സെന്റീമീറ്റർ വീതിയും നീളവും കാണുന്നു. ഇലയുടെ അഗ്രം സൂചിമുനപോലെയാണ്. പൂക്കൾ വെള്ളയും സുഗന്ധമുള്ളവയുമാണ്. പൂക്കളുടെ മധ്യത്തിൽ നിന്നും രോമം പോലെ ബീജവാഹിനി ഉയർന്നു നിൽക്കുന്നു. ഇത് ചിത്രശലഭങ്ങളെയും പ്രാണികളെയും ആകർഷിക്കുന്നു. ജീവികൾ ഇവയിൽ സ്പർശിക്കുന്നതോടെ പ്രജനനം നടത്താൻ സഹായിക്കുന്നു. പൂക്കളുടെ ഇതളുകൾ 1.5 സെന്റീമീറ്റർ വലിപ്പം ഉണ്ടാകും. 6 മില്ലീമീറ്റർ വലിപ്പമുള്ള ഇവയിലെ ഫലം കടുപ്പമുള്ളതും കറുപ്പു നിറവുമാണ്.

ഔഷധ യോഗങ്ങൾ

ബാലചികിത്സയ്ക്കും പൈൽസിനും ചികിത്സയ്ക്കായി സസ്യഭാഗങ്ങൾ ഉപയോഗിക്കുന്നു. ഇലയാണ് പൈൽസിനു ഉപയോഗിക്കുന്നത്. വേരുകൾ ഇഞ്ചിവെള്ളത്തിലും കഞ്ഞിവെള്ളത്തിലും ചേർത്ത് മഹോദര ചികിത്സയ്ക്കായി ഉപയോഗിക്കുന്നു.