Ayurvedic Medicinal Plants
velvet leaf

Manchadi          മഞ്ചാടി

Family: Mimosaceae (Touch-me-not family)
Genus: Adenanthera
Botanical name: Adenanthera pavonina
PLANT NAME IN DIFFERENT LANGUAGES
Sanskrit: Ksharaka, kunchandana, Tamraka
Hindi: Rakt chandan
English: Coral-wood, Barbados pride
Malayalam: Manchadi
(മഞ്ചാടി )

മഞ്ചാടി

പയർവർഗ്ഗ കുടുംബമായ Fabaceae ലെ അംഗമായ ഇതിൻ്റെ (ശാസ്ത്രീയനാമം Adenanthera pavonina )എന്നാണ്. നമ്മുടെ നാട്ടിൽ നന്നായി വളരുന്നു. ഇലപൊഴിയും വൃക്ഷമാണ്. മേയ്-ജൂലായിൽ കായ് വിളയും. പരന്ന പോഡാണ്. 10-23 സെ.മീ. നീളവും രണ്ടു സെ.മീറ്ററോളം വീതിയും കാണും. കായ് ഉണങ്ങുമ്പോൾ ചുരുളുന്നു. വിത്ത് മിനുസമുള്ളതും തിളങ്ങുതും നല്ല ചുവപ്പുനിറമുള്ളതുമാണ്.

കുട്ടിക്കാലത്തെ മായാത്ത ഓർമ്മകളിൽ ഏറ്റവും വർണ്ണാഭമായത് എല്ലാവർക്കും മഞ്ചാടിക്കുരുതന്നെ ആണ്. മഞ്ചാടിക്കുരു പെറുക്കുവാൻ തൊടികളിൽ പോയിരുന്ന ഓർമ്മകൾ അയവിറക്കാത്ത മലയാളി മനസ്സുണ്ടാവില്ല. ചാരുത മാത്രമല്ല ഔഷധ ഗുണങ്ങൾ ഉൾപെടെ മറ്റു പല ഗുണങ്ങളും ഉള്ള, തൊടികളിൽ വളർത്തേണ്ട ഒരു വൃക്ഷമാണ് മഞ്ചാടി.

ഔഷധ യോഗങ്ങൾ

1) തളിരിലയും തണ്ടും ചേർത്തു കഷായം വച്ചു കുടിച്ചാൽ വയറുകടി മാറിക്കിട്ടും (ഇതിന് E – coli എന്ന ബാക്ടീരിയയെ നശിപ്പിക്കാനുള്ള ശേഷി ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്)

 2) വിത്തിനുള്ളിലെ പരിപ്പ് എടുത്തു പൂച്ച് ഇട്ടാൽ ചതവും നീരും കുറഞ്ഞുകിട്ടും.

3) പരിപ്പ് പാലിൽ പുഴുങ്ങി അരച്ചിട്ടാൽ പൊട്ടാറായ കുരുക്കൾ പൊട്ടിക്കിട്ടും..

 4) ഗൌട്ട് പോലുള്ള സന്ധിവാത രോഗികളിൽ സന്ധികളിലുള്ള നീരും വേദനയും കുറയാൻ മഞ്ചാടിമരത്തൊലി അരച്ചിടുക..

 5) വിത്തിനുള്ളിലെ പരിപ്പ് പുഴുങ്ങി അരച്ചിട്ടാൽ തലവേദന ശമിക്കുന്നു.

ഇന്നത്തെപ്പോലെ ആധുനിക സൌകര്യങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് ഈ ഔഷധങ്ങൾ ഉപയോഗിച്ചിരുന്നു.