
Manimaruth മണിമരുത്
Genus: Lagerstroemia
Botanical name: Lagerstroemia speciosa
PLANT NAME IN DIFFERENT LANGUAGES
Sanskrit: Kramuka
Hindi: Jaral, Jarul
English: Giant crape-myrtle, Pride of India, Queen’s crape myrtle, Puumaruth
Malayalam: Manimaruth, Manimaram, Niir vantheekk
മണിമരുത്
കേരളത്തിൽ നനവാർന്ന ഈർപ്പവനങ്ങളിൽ കാണപ്പെടുന്ന ഒരിനം ഇലകൊഴിയും മരമാണ് മണിമരുത് അഥവാ പൂമരുത് (ശാസ്ത്രീയനാമം: Lagerstroemia reginae ). നമ്മുടെ നാട്ടിൽ പാതയോരത്ത് നട്ടുപിടിപ്പിച്ചിരിക്കുന്ന ഒരു പൂമരമാണ് മണിമരുത്. എത്ര കഠിനമായ വേനലിലും ശാഖകളിൽ നിറഞ്ഞു കവിഞ്ഞ് എത്രനാളും പൊഴിയാതെ പൂവിട്ടു നിൽക്കുന്ന മണിമരുത് പൂക്കൾക്ക് പർപ്പിൾ നിറമാണ്.
തേക്കിൻ തടിയോട് കിടപിടിക്കുന്ന കടുപ്പമുള്ള തടിയാണ് മണിമരുത്. നന്നായി പടർന്നു പന്തലിച്ചു വളരുന്ന മണിമരുത് ഏകദേശം 15 മീറ്റർ ഉയരം വെക്കാറുണ്ട്. തായിത്തടിയുടെ പുറന്തൊലിക്ക് ഇളം ചാരനിറമാണ്. നന്നായി വളർച്ച എത്തിയ തടിയിൽ നിന്നും തൊലികൾ ചെറുപാളികളായി അടർന്നു പോയിക്കൊണ്ടിരിക്കും.
ഇതിന്റെ ഇലകൾ കടും പച്ച നിറത്തിലുള്ളതും സാമാന്യം വലിപ്പമുള്ളതും ആണ്. ജോഡികളായാണ് ഇലകൾ ക്രമീകരിച്ചിരിക്കുന്നത് മാർച്ച് ഏപ്രിൽ മാസങ്ങളിൽ സമൃദ്ധമായി പൂവിടുന്നു, പൂക്കൾ പെട്ടെന്ന് പൊഴിഞ്ഞു പോവുകയില്ല. കൊഴിയാറായ പൂക്കൾ മങ്ങി നിറമായി മാറും. ഒറ്റനോട്ടത്തിൽ അത്തിപ്പഴത്തിനോട് സാദൃശ്യമുള്ള ഇതിന്റെ പൂമോട്ടുകൾ കാണാനും നല്ല ഭംഗിയാണ്. ഇതിന്റെ കായ്യുക്കും പച്ച നിറവും മൂപ്പത്തിയാൽ ഇളം കറുപ്പ് നിറവും ആണ്. ഒക്ടോബർ നവംബർ മാസങ്ങളിൽ ആണ് ഇതിന്റെ കായ വിളഞ്ഞ പാഗമാക്കുന്നു.
ഇതിന്റെ തടി വീട്ടുപകരണങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. ഒരു കാര്യം പ്രത്യേകം ഓർമ്മിപ്പിക്കാൻ ഉള്ളത് ഇതിന്റെ ഭലം ഒരു കാരണവശാലും കഴിക്കരുത്. കാരണം അതിന് കായിക്ക് നേരിയ അളവിൽ മയക്കുമരുന്ന് സ്വഭാവമുണ്ട്.
ഔഷധ യോഗങ്ങൾ
ആൻഡമാൻ നിക്കോബാർ ഐലൻഡുകളിൽ വായ്പുണ്ണിന് ഇതിന്റെ ഇലകൾ ഉപയോഗിക്കുന്നു. കൂടാതെ പ്രേമേഖരോഗത്തിനും വൃക്ക രോഗത്തിനും ഇതിന്റെ ഇലകൾ ഉപയോഗിക്കുന്നു.