Ayurvedic Medicinal Plants

Manithakkali          മണിത്തക്കാളി

Family: Solanaceae
Genus: Solanum
Botanical name: Solanum nigrum Linn.
PLANT NAME IN DIFFERENT LANGUAGES
Sanskrit: Kakamachi
English: Black nightshade, Garden nightshade
Hindi: Makoi, Gurkkamai
Malayalam: Manithakkali
(മണിത്തക്കാളി, മുളകു തക്കാളി, കരിന്തക്കാളി, മണത്തക്കാളി)

മണിത്തക്കാളി

ഏകദേശം നാലടിയോളം ഉയരത്തിൽ വളരുന്നതും ലഘുശിഖരങ്ങളോട് കൂടിയതുമായ ഒരു സസ്യമാണ് മണിത്തക്കാളി. (ശാസ്ത്രീയനാമം: Solanum nigrum Linn). വഴുതന കുടുംബത്തിലെ ഒരംഗമാണു മണിത്തക്കാളി.

വിളഞ്ഞു പഴുത്താൽ കായ്കൾക്ക് കറുപ്പു നിറവും, ചുവപ്പുനിറവുമുള്ള രണ്ടിനം മണിത്തക്കാളിച്ചെടികളുണ്ട്. പക്ഷികള്‍ മുഖാന്തരമാണ് വിത്തുവിതരണം.

ഔഷധ യോഗങ്ങൾ

അടിമുടി പോഷകസമ്പന്നമാണ് മണിത്തക്കാളി ആയുർവേദത്തിൽ മണിത്തക്കാളി സമൂലം ഔഷധമായുപയോഗി ന്നു. പലതരം കാൻസറുകൾ, കിഡ്മിരോഗങ്ങൾ ( Nephritis), മൂത്രാശയരോഗങ്ങൾ, ലൂക്കോറിയ, തൊണ്ട വേദന, പല്ലുവേദന, ചർമ്മരോഗങ്ങൾ, എക്സിമ, പ്രമേഹം മൂലമുണ്ടാവുന്ന കുരുക്കൾ തുടങ്ങിയ വിവിധ രോഗങ്ങൾക്ക് മണിത്തക്കാളി ശമനം നൽകും എന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. കിഡ്മി, ലിവർ, ബ്രെയിൻ എന്നീ ആന്തരികാവയവങ്ങളെ ഇതു ശക്തിപ്പെടുത്തും, നെർവുകളെ ആരോഗ്യപൂർണ്ണമാക്കും. മണിത്തക്കാളിയുടെ കായ് വറ്റലാക്കാനും പലതരം കറികളുണ്ടാക്കാനും ഉപയോഗിക്കാറുണ്ട്. ഇല ചീരപോലെ ഉപയോഗിക്കാം. ഈ വിഭവങ്ങൾ അൾസർ രോഗികൾക്ക് വളരെ പ്രയോജനം ചെയ്യും. ഹൃദ്രോഗത്തിന് ഒരു ഉത്തമ ഔഷധമായി ഉപയോഗിയ്ക്കുന്നു.