Manjakayuniam മഞ്ഞകയ്യന്യം
Botanical name: Wedelia Chinensis Merrill
PLANT NAME IN DIFFERENT LANGUAGES
Sanskrit: Pitabhrnga, Pitabhrngarajah
English: Chinese Wedelia
Hindi: Pilabhangara, Bhanra
Malayalam: Manjakayuniam, Mannakkannunni
മഞ്ഞകയ്യന്യം
കേരളത്തിൽ അങ്ങോളമിങ്ങോളം കാണുന്ന നിത്യ ഹരിത കള സസ്യമാണ് വൈഡേലിയ.അഥവാ മഞ്ഞകയ്യന്യം (ശാസ്ത്രീയനാമം: Wedelia Chinensis Merrill).
ജലാംശം അധികമുള്ള പ്രദേശങ്ങളിൽ വ്യാപകമായി കാണുന്ന ഇവ ഒറ്റ വിള എടുക്കുന്ന നെൽവയലുകൾ, പുരയിടങ്ങൾ എന്നിവിടങ്ങളിൽ അധികമായി കാണുന്നു. അടക്കാ തോട്ടങ്ങളിൽ പരന്നു വളരുന്നതിനാൽ പറിച്ച മുഴുവൻ അടക്കയും പെറുക്കി എടുക്കാൻ സാധിക്കുന്നില്ല. കന്നുകാലികൾ അധികമായി ഇതു തിന്നാൽ വയറിളക്കം ഉണ്ടാകുന്നു എന്നു ക്ഷീര കർഷകരും പറയുന്നു. മഞ്ഞ പൂക്കളോടെ കൂട്ടമായി വളരുന്ന ഇതു കണ്ണിനു ഇമ്പം നൽകുന്നു. പക്ഷെ നശിപ്പിക്കാൻ ആകുന്നില്ല. ഇതു വേരു പിടിച്ച സ്ഥലങ്ങളിൽ മറ്റുള്ളവ വളരാൻ പ്രയാസം. കാർഷിക ശാസ്ത്രജ്ഞർ നിയന്ത്രണ മാർഗങ്ങൾ അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്.
മുറിവ് ഉണക്കുന്ന ഗുണങ്ങൾ കൂടാതെ മുരിക്കൂട്ടിന് ശക്തമായ ആൻറി ബാക്ടീരിയൽ, ആൻ്റി മൈക്രോബയൽ, ആൻ്റി-ഇൻഫ്ലമേറ്ററി, ആൻറി ഡയബറ്റിക് ഗുണങ്ങളും ഉണ്ടെന്ന് സമീപകാല പഠനങ്ങൾ വെളിപ്പെടുത്തുന്നു.