
Manjamula മഞ്ഞമുള
Genus: Bambusa
Botanical name: Bambusa vulgaris
PLANT NAME IN DIFFERENT LANGUAGES
Sanskrit: vambhah, vamsh
Hindi: Baans, Bambu, Buns
English: Golden Bamboo, Buddha’s Belly Bamboo
Malayalam: Manjamula
മഞ്ഞമുള
മുളയുടെ നല്ല വലിപ്പം വയ്ക്കുന്നതും എളുപ്പം തിരിച്ചറിയാൻ കഴിയുന്നതുമായ ഒരിനമാണ് മഞ്ഞമുള. (ശാസ്ത്രീയനാമം: Bambusa vulgaris). മുള്ളുകൾ ഉണ്ടാവാറില്ല. കൂട്ടമായി വളർന്ന ഒരു സസ്യവിളയാണ് മുളകൾ. കാണ്ടങ്ങൾ സിലിണ്ടർ രൂപത്തിലും, അനേകം മുട്ടകളോട് കൂടിയായിരിക്കും, അകം പൊള്ളയായും കാണപ്പെടുന്നു. ഇലകൾ നീളമുള്ളതും പരുപരുത്തവും ആണ്. ഓരോ 90 സെക്കന്റിലും ഈ സസ്യം ഒരു മില്ലിമീറ്റർ വരെ വളരുന്നത് കൊണ്ട് തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന സസ്യമാണ്. 24 മുതൽ 35 വർഷം വരെ ജീവിക്കുന്ന സസ്യമാണ് ഇത്. 12 മുതൽ 35 മീറ്റർ വരെ ഉയരം വയ്ക്കാറുണ്ട്. ചില ഇനങ്ങൾ എല്ലാവർഷവും പുഷ്പിക്കുമെങ്കിലും ആയുസ്സിൽ ഒരുക്കിയിലെ പുഷ്പിക്കാറുള്ളൂ. ഇളം പച്ച നിറത്തോടുകൂടിയുള്ള പൂക്കൾ വളരെ ചെറുതാണ്. മുളയുടെ ഫലത്തിന് ഗോതമ്പ് മണിയോടാണ് സാദൃശ്യംമുള്ളത്. പൂക്കുന്നതിന് രണ്ടുവർഷം മുന്നേ തന്നെ ചുവട്ടിൽ നിന്ന് പുതിയ മുളകൾ ഉണ്ടാകുന്നു. പൂക്കുന്നതോടുകൂടി മുളം കൂട്ടങ്ങൾ നശിക്കും.
ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും കാണുന്നുണ്ട്. ഇന്ത്യയിൽ കേരളം ബംഗാൾ ആസാം നൈസർഗികമായി വളർന്നു മറ്റുവിടങ്ങളിൽ വച്ചുപിടിപ്പിക്കാറുണ്ട്. മുളയുടെ പരിസ്ഥിതികമായ പ്രസക്തിയും ഉപയോഗയോഗിതയും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സെപ്റ്റംബർ 18ന് ലോക മുളദിനം ആചരിക്കുകയാണ്. വേൾഡ് ബാംബൂ ഓർഗനൈസേഷൻ ആണ് ഈ ദിനാചരണം ആരംഭിച്ചത്. മണ്ണൊലിപ്പ്, ഉരുൾപൊട്ടൽ മുതലായവ തടയുന്നതിനും, അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും മുളകൾ നല്ല പങ്കു വഹിക്കുന്നുണ്ട്. വേനകാലങ്ങളിൽ വനത്തിൽ അവശേഷിക്കുന്ന വന്യജീവികളുടെ പ്രധാന ഭക്ഷണം മുളയാണ്. മുളകൾ വ്യവസായി ആവശ്യങ്ങൾക്കായി വൻതോതിൽ വെട്ടി നശിപ്പിക്കുന്നത് മൂലം വന്യജീവികൾ പ്രത്യേകിച്ച് കാട്ടാനകൾ ഭക്ഷ്യ പ്രതിസന്ധി നേരിടുകയാണ്. പല പക്ഷികളും കൂടണ്ടാക്കാൻ ആശ്രയിക്കുന്നത് മുളകളെയാണ്.
മുളയുടെ ഉള്ളു കുട്ടി മുള നീരൊലിച്ച് ഉള്ളി കിടന്ന് കട്ടിയാവുന്നതാണ് വംശരോദന എന്നു പറയുന്നു( വെണ്ണ പോലെ ഇരിക്കും ). ഇതിനെ മുളവെണ്ണ എന്ന് വിളിക്കാറുണ്ട്. ഇതിനെ ഉണക്കിപ്പൊടിച്ചാൽ മുളയുപ്പ് മുളങ്കർ പൂരം എന്നൊക്കെ വിളിക്കുന്നു. മുളങ്കർ പൂരം സുഗന്ധം ഉള്ളതും അല്പം മധുരത്തോട് കൂടിയതായിരിക്കും.
കാട്ടാനകൾ പ്രസവച്ചതിനുശേഷം മുളങ്കൂമ്പുകൾ തിന്നുന്നത് പതിവാണ്.
ഔഷധ യോഗങ്ങൾ
മുളയരി ഔഷധഗുണമുള്ള ഭക്ഷ്യവസ്തുവാണ്. മുളകളിൽ അപൂർവ്വം ആയിട്ട് ഇത്തൾക്കണ്ണി പിടിക്കാറുണ്ട്. മുളയിൽ പിടിച്ച ഇത്തിൾകണ്ണി ഒരു വിലപ്പെട്ട നിധിയായിട്ടു ആണ് ആയുർവേദ ഔഷധങ്ങളിൽ ഉപയോഗിക്കുന്നത്.
മുളകൾ കഫത്തെയും, പിത്തത്തെയും, ക്രിമിയേയും നശിപ്പിക്കുന്നു. കൂടാതെ മൂത്ര തടസ്സവും, ആർത്തവ തടസ്സവും, തീർക്കുന്നതും. പേശികളിലും ശാസകോശങ്ങളിലും ഉണ്ടാകുന്ന ചുരുങ്ങുന്നതിന് ഉപയോഗിക്കുന്നു. വംശരോധന അല്ലെങ്കിൽ മുളകർപ്പൂരം ശരീരശക്തിക്കും, ദഹന കുറവിനും ഔഷധമാണ്. ഇതൊരു രസായനം ആയി കണക്കാക്കപ്പെടുന്നു. വ്രണം, ഗർഭാശയ രോഗങ്ങൾ, കൂടെക്കൂടെ ഗർഭം അലസിപോകൽ, ഗർഭാശയം ശുദ്ധിയാക്കൽ, രക്തം ശൂലകൾ, അപസ്മാരം, രക്തം വർദ്ധിപ്പിക്കൽ, പ്രഷർ കൊളസ്ട്രോൾ, ബ്ലോക്ക്, വേരിക്കോസ്, മൂത്ര തടസ്സം, നേത്രരോഗങ്ങൾ, ആസ്ത്മ, ക്ഷീണം മുതലായ ഔഷധ നിർമ്മാണത്തിന് മുളയുടെ വിവിധ ഭാഗങ്ങൾ ആയുർവേദത്തിൽ ഉപയോഗിച്ച് വരുന്നുണ്ട്.