Ayurvedic Medicinal Plants
velvet leaf

Manoranjini              മനോരഞ്ജിനി, മദന

Family: Annonaceae (sugar apple family)
Genus: Artabotrys
Botanical name: Artabotrys hexapetalus
PLANT NAME IN DIFFERENT LANGUAGES
Sanskrit: Hara champa, Harachampaka, Madanah
Hindi: Hari champa, Madanmast, Manorangini
English: Climbing lang-lang, Ylang Ylang Vine
Malayalam: Manoranjini, madanakameswari, manoranjitam
( മനോരഞ്ജിനി, കണങ്ങമരം, ലാങ്കിലാങ്കി, മദന, മദനകാമേശ്വരി, വള്ളിചെമ്പകം)

മനോരഞ്ജിനി

തെക്കേ ഇന്ത്യയിൽ കാണുന്ന ഒരു അലങ്കാരസസ്യമാണ് മനോരഞ്ജിനി. (ശാസ്ത്രീയനാമം: Artabotrys hexapetalus). ഏഷ്യൻ വൻകരയാണ് മനോരഞ്ജിനിയുടെ ജന്മദേശം. പ്രത്യേകിച്ച് ഇന്ത്യയും ശ്രീലങ്കയും. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഈ സസ്യം വളരുന്നുണ്ട്. പശ്ചിമഘട്ട മലനിരകളിൽ ഈ വള്ളിച്ചെടി വന്യമായി വളരുന്നുണ്ട്. വംശനാശന ഭീഷണി നേരിടുന്ന ഒരു സസ്യമാണ് മനോരഞ്ജിനി.

ചെറുതായിരിക്കുമ്പോൾ ഒരു കുറ്റിച്ചെടി പോലെയാണ് മനോരഞ്ജിനി വളരുക. എന്നാൽ രണ്ട് മീറ്ററോളം ഉയരം കഴിഞ്ഞാൽ ഇതിന്റെ വളർച്ച സ്വഭാവം മാറി വള്ളിച്ചെടി ആകും. ചെടിയുടെ തണ്ട് ചുരുണ്ടിയെടുത്താൽ സുഗന്ധം വ്യാപിക്കും. ഇലകൾ ചതച്ചാലും സുഗന്ധം വ്യാപിക്കും. പൂക്കൾക്ക് ആദ്യം പച്ച നിറവും പിന്നെ വളരുന്നതനുസരിച്ച് മഞ്ഞ നിറവും ആകുന്നു. മഞ്ഞു പൂക്കൾക്ക് മഞ്ഞ നിറമാകുമ്പോൾ സുഗന്ധം വ്യാപിക്കുന്നു. ഇതിന്റെ പൂക്കൾ ചെമ്പകത്തിന്റെ പൂവിനോട് സമാനമാണ്. 6 ഈതള്ളുകൾ കാണും സാധാരണയായി ഈ പൂവിന്. ദൂരെ നിന്ന് തന്നെ പൂക്കളുടെ സുഗന്ധം നമുക്ക് അനുഭവപ്പെടും. പൂക്കൾ നിന്ന് കുലകളായി കായ്ക്കൾ ഉണ്ടാവുന്നു. ഫലങ്ങൾക്ക് ആദ്യം പച്ച നിറവും പിന്നെ മഞ്ഞ നിറവും ആകുന്നു. വിലകൂടിയ പെർഫ്യൂമുകൾ ഉണ്ടാക്കാനും ഈ പൂക്കൾ ഉപയോഗിക്കുന്നുണ്ട്.

പൂവിൽ നിന്ന് വേറൊരു തിരിചെടുക്കുന്ന സത്ത് ലോകോത്തര അത്തറകളിൽ ഉപയോഗിക്കുന്നുണ്ട്.

ഔഷധ യോഗങ്ങൾ

പരമ്പരാഗത ചികിത്സകളിൽ ത്വക്ക് രോഗ ചികിത്സക്കും, കോശ സംബന്ധമായ രോഗങ്ങൾക്കും ഈ തൈലം ഉപയോഗിച്ചിരുന്നു. ശരീരത്തിന്റെ പനി മാറ്റാന് ഈ തൈലം ഉപയോഗിച്ചിരുന്നു. പല രഹസ്യ യോഗങ്ങൾക്കും ഈ തൈലം ഉപയോഗിക്കുന്നതായി പറയപ്പെടുന്നു. നാട്ടു ചികിത്സയിൽ മുൻകാലങ്ങളിൽ വൈദ്യന്മാർ മധുനകാമേരി ലേഹ്യത്തിൽ സുഗന്ധത്തിനായി ചെമ്പകപ്പൂ, പിച്ചിപ്പൂ, മനോരഞ്ജിനിപൂ എന്നിവ ഉപയോഗിച്ചിരുന്നു. ചെടിയുടെ ഇലകളിൽ നിന്നുണ്ടാക്കുന്ന കഷായം കോളറയ്ക്ക് ഉപയോഗിച്ചിരുന്നു. പരമ്പരാഗത ചികിത്സകളിൽ വേരും ഉപയോഗിച്ചതായി പറയപ്പെടുന്നു.
കുളിക്കാനുള്ള വെള്ളത്തിൽ ഇതിന്റെ പൂക്കൾ ഇടാറുണ്ട്. അരമണിക്കൂർ പൂക്കളിട്ട വെള്ളം കൊണ്ട് കുളിച്ചാൽ ശരീരത്തിലെ ദുർഗന്ധം മാറും.