
Maravuri മരവുരി, അരയാഞ്ഞിലി
Genus: Antiaris
Botanical name: Antiaris toxicaria
PLANT NAME IN DIFFERENT LANGUAGES
Sanskrit: Valkala, vrksha, Valakala
Hindi:
English: Upas tree, Sacking tree
Malayalam: Maravuri, Chilapettamaram
മരവുരി, അരയാഞ്ഞിലി
ഇന്ത്യ,ശ്രീലങ്ക,ആഫ്രിക്ക, മലയ എന്നീ രാജ്യങ്ങളിൽ കാണുന്ന ഒരു വൃക്ഷമാണ് അരയാഞ്ഞിലി, ഇതിനെ അരാഞ്ഞിലി, മരവുരി, കരാഞ്ഞിലി, നെട്ടാവിൽ, ചിലപ്പേട്ടമരം തുടങ്ങിയ പേരുകളിലും അറിയപ്പെടും. (ശാസ്ത്രീയനാമം: Antiaris toxicaria). ഇത് ഏകദേശം എൺപതു മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ഇന്ത്യയിൽ സഹ്യപർവ്വത പ്രദേശം ഉൾപ്പെടെയുള്ള ദക്ഷിണ ഭാരതത്തിലാണ് കൂടുതലായും ഈ മരം ഉള്ളത്.
ഇന്നത്തെ തലമുറയ്ക്ക് മരവുരി എന്താണെന്ന് അറിയില്ല. മുൻപ് പറഞ്ഞല്ലോ ഈ മരത്തിൻ്റെ തൊലിക്ക് നല്ല കട്ടിയാണന്ന്. ഏതാണ്ട് 2 സെമി മുകളിൽ വരും. ഈ മരത്തിൻ്റെ തൊലി ചതച്ചാണ് പണ്ടുള്ളവർ നാണം മറച്ചിരുന്നത്. അതായത് പണ്ട് വസ്ത്രങ്ങൾ കണ്ടുപിടിക്കുന്നതിന് മുൻപ് മനുഷ്യൻ വസ്ത്രമായി ഉപയോഗിച്ചിരുന്നത് ഈ മരത്തിന്റെ തൊലിയാണ്. അക്കാലത്തുള്ള വസ്ത്രത്തിന്റെ പേരാണ് മരവുരി. രാമായണം വായിച്ചിട്ടുള്ളവർ മരവുരിയെ കുറിച്ച് കേട്ടിട്ടുണ്ടാകും. രാമലക്ഷ്മണന്മാർക്കൊപ്പം വനവാസത്തിനു പോകുന്ന സീതാദേവിക്ക് ധരിക്കാൻ കൈകേയി മരവുരി നൽകുന്ന ഒരു ഭാഗം രാമായണത്തിലുണ്ട്. അതുപോലെ പണ്ടുകാലത്ത് വേടന്മാർ അരയാഞ്ഞിലിയുടെ കറ അമ്പിൽ വിഷമായി പുരട്ടിയിരുന്നു. ഇതിന്റെ തടിയിൽ ആൻ്റിറിയാരിൻ എന്ന വിഷക്കറ അടങ്ങിയിട്ടുണ്ട്.
ഈ മരവുമായി ബന്ധപ്പെട്ട് ധാരാളം കഥകൾ നിലവിലുണ്ട്. ഈ മരത്തിൻ്റെ അടുത്തുള്ള ജലാശയങ്ങളിൽ മൽസ്യങ്ങൾ വളരില്ല എന്ന് പറയപ്പെടുന്നു. അതുപോലെ ഈ മരത്തിൻ്റെ സമീപത്ത് മൃഗങ്ങൾ വന്നാൽ വിഷബാധയേറ്റ് മൃഗങ്ങൾ മരണപ്പെടും എന്നും പറയപ്പെടുന്നു. ഇതിൽ എത്രത്തോളം വാസ്തവമുണ്ടന്ന് ശാസ്ത്രീയമായി ഇപ്പോഴും തെളിയിക്കപ്പെട്ടിട്ടില്ല. അറയാഞ്ഞിലിയുടെ കറ ഇപ്പോഴും പലരും ശേഖരിക്കുന്നുണ്ട്. എന്ത് ആവിശ്യത്തിനാണെന്ന് അറിയില്ല.
സെപ്റ്റംബർ,ഒക്ടോബര് മാസത്തിലാണ് ഈ മരം പൂക്കുന്നത്. ഒരു മരത്തിൽത്തന്നെ ആൺപൂവും പെൺപൂവും വെവ്വേറെ ഉണ്ടാകുന്നു. പെൺപൂവ് ഒറ്റയ്ക്കും ആൺപൂവ് കുലകളായിട്ടും ഉണ്ടാകുന്നു. ജനുവരി മാർച്ചിൽ ഇതിൻ്റെ കായ്കൾ വിളയുന്നു. ഇതിന്റെ കായ്കൾ പഴുക്കുമ്പോൾ പുറംതോടിന് ചുവപ്പുനിറമായിരിക്കും. ഈ മരത്തിന്റെ തടികൊണ്ട് മറ്റു പ്രയോജനങ്ങൾ ഒന്നും തന്നെയില്ല. കാരണം തടിക്ക് ഈടും ഉറപ്പും കുറവാണ്.
ഔഷധ യോഗങ്ങൾ
മരവുരി മരത്തിൻ്റെ ഇലയും വേരും മാനസിക രോഗത്തിനും ഛർദ്ദിക്കും ഉപയോഗിക്കുന്നു. പരമ്പരാഗത വസ്ത്രങ്ങൾ ചായം പൂശുന്നതിനും പെയിൻ്റ് ചെയ്യുന്നതിനും ഉപയോഗിക്കുന്നു.