Ayurvedic Medicinal Plants

Mathalam                മാതളനാരകം, മാതളം

Family: Punicaceae
Botanical name: Punica granatum Linn.
PLANT NAME IN DIFFERENT LANGUAGES
English: Pomegranate
Sanskrit: Dadima, Kharakam, Madhuramlaphalam, Kuchaphalam, Dandabeejam.
Hindi: Anar, Dhalim
Malayalam: Mathalam, Urumambazam
(മാതളനാരകം, മാതളം, ഉറുമാൻപഴം, റുമാൻ പഴം )

മാതളനാരകം

മാതളം  അഥവാ ഉറുമാമ്പഴം. ആഹാരമായും ഔഷധമായും ഉപയോഗിച്ചു വരുന്നു. ഇതിന്റെ ശാസ്ത്രനാമം പൂണിക്ക ഗ്രാനേറ്റം (PUNICA GRANATUM) എന്നും ഇംഗ്ലീഷിൽ Pomegranate എന്നുമാണ്. സംസ്കൃതത്തിൽ ഡാഡിമം, ദാഡിമം, ദന്തബീജകം, കുചഫലം എന്നെല്ലാം പര്യായങ്ങൾ ഉണ്ട്. അഞ്ച് മീറ്റർ വരെ ഉയരത്തിൽ ഈ ചെടി വളരുന്നു. താഴെ നിന്നുതന്നെ ശിഖരങ്ങൾ പൊട്ടുന്ന സ്വഭാവം ഇതിനുണ്ട്. ഇലകളുടെ ഉപരിതലം മിനുസവും തിളക്കവും ഉള്ളതാണ്. ചെറുശാഖകളുടെ അഗ്രഭാഗത്ത് ഒന്നു മുതൽ അഞ്ചു വരെ പൂക്കൾ കാണപ്പെടുന്നു. പൂക്കൾ വലുതും ആകർഷം നിറഞ്ഞതുമാണു. ഫലങ്ങൾ തവിട്ടു കലർന്ന ചുവന്ന നിറത്തിലായിരിക്കും. മാതളപ്പഴത്തിനു തുകൽ പോലെ കട്ടിയുള്ള തൊലിയാണുള്ളത്. ഫലത്തിനുള്ളിൽ വിത്തുകൾ നിറഞ്ഞിരിക്കുന്നു. വിത്തുകൾ രസകരമായ പൾപ്പുകൊണ്ട് മൂടിയിരിക്കുകയും ഈ പൾപ്പാണ് ആഹാരയോഗ്യമായ ഭാഗം.

ഔഷധ യോഗങ്ങൾ

തൊലി, കായ്, ഇല, പൂവ് എല്ലാം തന്നെ ഔഷധയോഗ്യഭാഗങ്ങളാണ്. ഉദരവിര ശമിപ്പിക്കുകയും ദഹനശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. തളർച്ചയും വെള്ളദ്ദാഹവും ശമിപ്പി ക്കും. ശുക്ലവർദ്ധനകരമാണ്.

ഡാഡിമാഷ്ടക ചൂർണ്ണം ഉണ്ടാക്കുന്നതിനു് ഉപയോഗിക്കുന്നു.

യുനാനിയിൽ ആമാശയവീക്കവും ഹൃദയവേദനയും മാറ്റുന്നതാണെന്നു് പറയുന്നു.

തൊലി, കായ്, ഇല, പൂവ് എല്ലാം തന്നെ ഔഷധയോഗ്യഭാഗങ്ങളാണ്.

ഉദരവിരശല്യം ഇല്ലാതാക്കുകയും ദഹനശക്തി കൂട്ടുകയും ചെയ്യുന്നു.